വടകര: നാദാപുരം റോഡിന് സമീപം മാളിയേക്കൽ ബീച്ചിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.പള്ളിപ്പറമ്പത്ത് മജീഷിന്റെ മകൻ അനു ചന്ദാ(14)ണ് മരിച്ചത്. കരയിൽ നിന്നും നൂറ് മീറ്റർ അകലെയാണ് മൃതദേഹം കണ്ടത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം നടന്നത്.
Also Read-തൃശൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; ഒരാൾ മരിച്ചു, അഞ്ചു പേർക്ക് പരിക്ക്
കടൽക്കരയിൽ കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കാനെത്തിയതായിരുന്നു. ഇതിനിടെ ബോൾ കടലിൽ പോയപ്പോൾ ഇറങ്ങി ബോൾ കരയിലേക്കെറിഞ്ഞ ശേഷം തിരയിൽപ്പെടുകയായിരുന്നു. നാട്ടുകാരും പോലീസും ഫയർ ഫോഴ്സും ചേർന്ന് ഇന്നലെ തെരച്ചിൽ നടത്തിയിരുന്നു. കോസ്റ്റ് ഗാർഡിന്റെ ബോട്ടും ഹെലികോപ്റ്ററും ഇന്ന് രാവിലെ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.