നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇടുക്കിയിൽ 14കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ

  ഇടുക്കിയിൽ 14കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ

  മരരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

  ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ 14കാരിയായ മകളെ മരിച്ച നിലയിൽ കണ്ടെത്തി

  ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ 14കാരിയായ മകളെ മരിച്ച നിലയിൽ കണ്ടെത്തി

  • Share this:
   ഇടുക്കി: ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ പതിനാലുകാരിയായ മകളെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പനക്കടുത്ത് മേട്ടുകുഴിയിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശികളായ മുൻഷിയുടെയും അൽബിനയുടെയും മകൾ പ്രീതിയാണ് മരിച്ചത്. മേട്ടുകുഴിയിലെ സ്വകാര്യ ഏലം എസ്റ്റേറ്റിൽ ജോലി ചെയ്യുന്നവരാണ് ഇവർ.

   മൂന്നാഴ്ച മുൻപാണ് ഇവർ ജോലിക്കായെത്തിയത്. ഇന്ന് രാവിലെ മകളെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രീതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു പിറകുവശത്തായി തറയിൽ മരിച്ചു കിടക്കുകയായിരുന്നു. ഉടൻ തന്നെ മാതാപിതാക്കൾ തോട്ടം ഉടമയെയും പൊലീസിനെയും വിവരം അറിയിച്ചു.

   മരരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ജില്ലാ പൊലിസ് മേധാവി കറുപ്പുസ്വാമി, ഡിവൈഎസ്പി വി.എ. നിഷാദ് മോൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു

   കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി

   കൊച്ചി ഇടപ്പള്ളിയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ ശ്രദ്ധയെ (21) ആണ് പോണേക്കരയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ സുഹൃത്തുകള്‍ മുറിയിലെത്തിയപ്പോഴാണ് ശ്രദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

   വീട്ടിലെത്തി വിളിച്ചിട്ട് കതക് തുറക്കാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നിട്ടും പ്രതികരണമില്ലാത്തതോടെ തുറന്ന് കിടന്നിരുന്ന ജനലിലൂടെ നോക്കുമ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
   Published by:Rajesh V
   First published:
   )}