നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സുനാമി ഓർമകൾക്ക് പതിനാല് വയസ്

  സുനാമി ഓർമകൾക്ക് പതിനാല് വയസ്

  • Share this:
   ആധുനിക ലോകം കണ്ട ഏറ്റവും വലിയ സുനാമി ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്ന് പതിനാല് വയസ്. 2004 ഡിസംബർ 26ന് ഇന്ത്യൻ മഹാസമുദ്രത്തിൽ ആഞ്ഞടിച്ച് രാക്ഷസത്തിരമാലകൾ വിഴുങ്ങിയത് രണ്ടര ലക്ഷം മനുഷ്യരെ.

   ക്രിസ്മസ് ആഘോഷ ലഹരി വിട്ട് മാറുന്നതിന് മുൻപാണ് തൊട്ടടുത്ത ദിവസം വടക്കൻ സുമാത്രയിലുണ്ടായ കടൽ ഭൂകമ്പമാണ് മരണത്തിരമാലകളായി ആഞ്ഞടിച്ചത്. 9.1-9.3 വരെ തീവ്രത രേഖപ്പെടുത്തിയ ആ ഭൂകമ്പം ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ദീർഘമായ ഭൂചലനമായിരുന്നു.

   ഇന്ത്യൻ സമുദ്രത്തിൽ നൂറടി വരെ ഉയരത്തിൽ പാഞ്ഞെത്തിയ തിരമാലകൾ പതിനഞ്ച് രാജ്യങ്ങളുടെ തീരങ്ങളെയാണ് മുക്കിയത്. കനത്ത നാശനഷ്ടങ്ങൾ ഉണ്ടായത് ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെ ആയിരുന്നു.

   Also Read-രക്തം സ്വീകരിച്ച 23കാരിയായ ഗർഭിണി HIV പോസിറ്റീവ്

   ഇന്ത്യയില്‍ കേരളതീരങ്ങൾ, കന്യാകുമാരി, ചെന്നൈ , ആന്ധ്ര, പുതുച്ചേരി, ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് സുനാമി ആഞ്ഞടിച്ചത്.പതിനാറായിരം ജീവനുകളാണ് ആഞ്ഞടിച്ചെത്തിയ തിരയിൽ പൊലിഞ്ഞത്. തമിഴ്‌നാട്ടില്‍ മാത്രം ഏഴായിരം മരണം. കേരളത്തില്‍ 236 പേർക്ക് ജീവൻ നഷ്ടമായി. ഏറ്റവും കനത്ത നാശം ഉണ്ടായത് ആലപ്പുഴ കൊല്ലം ജില്ലകളിൽ. ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ടു കിലോമീറ്റര്‍ തീരം കടലെടുത്തു. മൂവായിരത്തിലധികം വീടുകള്‍ തകര്‍ന്നു.

   മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായി മാറി ആ സുനാമി. ലോകമെങ്ങുമുള്ള മനുഷ്യസ്നേഹികളും ഭരണകൂടങ്ങളും ഒന്നിച്ചുനിന്നാണ് ആ ദുരന്തത്തെ അതിജീവിച്ചത്.

   Also Read-ദമ്മാജ് സലഫിസം മലയാളികളെ ഐഎസിൽ എത്തിക്കുന്നുവെന്ന് വെളിപ്പെടുത്തൽ

   പതിനാലു വർഷങ്ങൾ.... സൂനാമിയിൽ തകർന്ന തീരങ്ങൾ പലതും പുനർനിർമ്മിക്കപ്പെട്ടു. പക്ഷെ, അന്ന് കൈവിട്ട ജീവിതം പലർക്കും ഇനിയും തിരികെ പിടിക്കാനായിട്ടില്ല. ആ ദുരന്തത്തിൽ നിന്ന് ലോകം ഏറെ പടങ്ങൾ പഠിച്ചു. ഇന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ശക്തമായ സൂനാമി മുന്നറിയിപ്പ് സംവിധാനമുണ്ട്. എങ്കിലും മനുഷ്യന്റെ ഏല്ലാ സംവിധാനങ്ങളെയും തോൽപ്പിച്ചു പ്രകൃതി ഇടയ്ക്കിടെ ആഞ്ഞടിക്കുന്നു. ഇന്തോനേഷ്യയിൽ കഴിഞ്ഞ ദിവസവും അഞ്ഞൂറ് പേരുടെ ജീവനെടുത്ത സുനാമിത്തിരകൾ.

   First published: