നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഏഴ് ജില്ലകളില്‍ നിന്നായി 1404 മരങ്ങള്‍ മുറിച്ചു; എറണാകുളത്ത് മാത്രം 600 തേക്കിന്‍മരങ്ങള്‍ മുറിച്ചുകടത്തി

  ഏഴ് ജില്ലകളില്‍ നിന്നായി 1404 മരങ്ങള്‍ മുറിച്ചു; എറണാകുളത്ത് മാത്രം 600 തേക്കിന്‍മരങ്ങള്‍ മുറിച്ചുകടത്തി

  വയനാട്ടിലെ മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയാണ് ആദ്യം പുറത്ത് വന്നത്. ഇതിലെ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഉന്നത ഇടപെടലെന്നാണ് ആക്ഷേപം.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • News18
  • Last Updated :
  • Share this:
  കോഴിക്കോട്: റവന്യു വകുപ്പിന്റെ 2020 ഒക്ടോബര്‍ 24ലെ വിവാദ ഉത്തരവിന്റെ മറവില്‍ ഇതുവരെ ലഭ്യമായ കണക്കനുസരിച്ച് 1404 മരങ്ങള്‍ മുറിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എറണാകുളം ജില്ലയിലാണ് വന്‍ മരംകൊള്ള നടന്നത്. 600 സംരക്ഷിത തേക്ക് മരങ്ങള്‍ ഇവിടെ നിന്ന് മുറിച്ചതായി കണ്ടെത്തി. തൃശൂരില്‍ നിന്ന് 579 മരങ്ങളും വയനാട് 161, കോട്ടയം 27, കാസര്‍ക്കോട് 22, മലപ്പുറം 13, പത്തനംതിട്ട രണ്ട് എന്നിങ്ങനെയാണ് അന്വേഷണസംഘത്തിന് മുറിച്ച മരങ്ങളുടെ  ലഭ്യമായ കണക്ക്.

  ഇടുക്കി, തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയാണ് 1404 മരങ്ങള്‍ മുറിച്ചതായുള്ള കണക്ക്. വയനാട്, കാസര്‍ക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് മാത്രമാണ് മരങ്ങള്‍ പൂർണമായും പിടികൂടാനിടയായത്. തൃശൂര്‍ ജില്ലയില്‍ നിന്നാവട്ടെ 135 ക്യുബിക് മീറ്റര്‍ മരങ്ങള്‍ ഇതുവരെ പിടികൂടി. വയനാടിന് സമാനമായ ഈട്ടിക്കൊള്ള നടന്ന ഇടുക്കി ജില്ലയിലെ കണക്കുകള്‍ പരിശോധിച്ചു വരികയാണ്. സംസ്ഥാനത്ത് 2000ത്തില്‍ കൂടുതല്‍ മരങ്ങള്‍ മുറിച്ചിരിക്കാനാണ് സാധ്യതയെന്നാണ് വനംവകുപ്പ് നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

  ഫിഫ ലോകകപ്പ് 2022: കോവിഡ് വാക്സിനേഷനെടുത്ത ആരാധകര്‍ക്കുമാത്രം പ്രവേശനമെന്ന് ഖത്തർ 

  പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ വൃക്ഷവില അടച്ച് യാതൊരു അനുമതിയുമില്ലാതെ മുറിക്കാമെന്ന 2020 ഒക്ടോബര്‍ 24ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് നടന്നത് കോടികളുടെ മരംകൊള്ള. മരംമുറി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ, നടപടിയെടുക്കണമെന്ന വിചിത്രമായ നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്. ജില്ല കലക്ടര്‍മാരുടെ എതിര്‍പ്പ് അവഗണിച്ചാണ് റവന്യുവകുപ്പ് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയത്.

  റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ഇറക്കിയ ഈ ഉത്തരവിന്റെ മറവിലായിരുന്നു വന്‍ മരംകൊള്ള നടന്നത്. പിടികൂടാനായത് വയനാട് മുട്ടിലിലെ 15 കോടിയുടെ ഈട്ടിമരങ്ങളും. മരംമുറി പൂര്‍ത്തിയായ ശേഷം നിലവിലെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് 2021 ഫെബ്രുവരിയില്‍ റവന്യുവകുപ്പ് മറ്റൊരു  ഉത്തരവിറക്കി.

  ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലേക്ക് അടുത്ത അധ്യയന വർഷത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു

  അപ്പോഴേക്കും ഒട്ടേറെ കൂറ്റന്‍മരങ്ങള്‍ മുറിച്ചുമാറ്റി കഴിഞ്ഞിരുന്നു. മരം കൊള്ളയ്ക്ക് വേണ്ടി മാത്രം റവന്യുവകുപ്പ് തട്ടിക്കൂട്ടിയ ഉത്തരവാണിതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. വനംവകുപ്പിന്റെ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെയാണ് റവന്യുവകുപ്പ് ഇങ്ങനെയൊരു ഉത്തരവിറക്കിയത്. മരംമുറിയുമായി ബന്ധപ്പെട്ട് റവന്യുവകുപ്പിനെതിരെയും ആരോപണം ഉയരുന്നതോടെ വകുപ്പ് കയ്യാളുന്ന സി പി ഐയും മറുപടി പറയേണ്ടി വരും.

  സൗത്ത് വയനാട് ഡിവിഷനില്‍ നിന്ന് മാത്രം പതിനഞ്ച് കോടിയുടെ ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയതായാണ് കണ്ടെത്തല്‍. തൃശൂര്‍ ജില്ലയില്‍ നിന്ന് മാത്രം 20 കോടിയിലധികം രൂപയുടെ മരംകൊള്ള നടന്നെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. എറണാകുളം ജില്ലയിലെ കോടനാട് റെയ്ഞ്ച്, ഇടുക്കി ജില്ലയിലെ മൂന്നാര്‍, കോതമംഗലം ഡിവിഷനുകള്‍, പത്തനംതിട്ടയിലെ കോന്നി, റാന്നി, പുനലൂര്‍ റെയ്ഞ്ചുകള്‍ എന്നിവിടങ്ങളിലും കോടികളുടെ മരങ്ങള്‍ മുറിച്ചു കടത്തി. റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റിസര്‍വ് ചെയ്ത ഈട്ടി, തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങളാണ് മുറിച്ചു കടത്തിയത്. 1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് വൃക്ഷവില അടച്ച റിസര്‍വ് ചെയ്ത ചന്ദനം ഒഴികെ എല്ലാ മരങ്ങള്‍ മുറിക്കാമെന്നാണ് പുതിയ ഉത്തരവ്.

  വയനാട്ടിലെ മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയാണ് ആദ്യം പുറത്ത് വന്നത്. ഇതിലെ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഉന്നത ഇടപെടലെന്നാണ് ആക്ഷേപം. മരംകടത്ത് സംഘത്തിന് ഒത്താശ ചെയ്ത വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണവും എവിടെയുമെത്തിയില്ല. ജനുവരിയിലാണ് മുട്ടില്‍ വില്ലേജില്‍ നിന്ന് ഈട്ടിമരങ്ങള്‍ മുറിച്ചു കടത്തിയത്. വയനാട്ടിലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പിനായില്ല. പ്രതികള്‍ ഒളിവിലാണെന്ന് പറഞ്ഞ് വനംവകുപ്പ് തലയൂരുകയാണ്. മുട്ടില്‍ വില്ലേജിലെ പലയിടങ്ങളില്‍ നിന്ന് 505 ക്യുബിക് മീറ്റര്‍ ഈട്ടിത്തടികള്‍ മുറിച്ചതായാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. കേസില്‍ ഒരാളെ പോലും രണ്ട് മാസത്തിനിടെ പിടികൂടാന്‍ കഴിയാത്തതിന് കാരണം ഉന്നത ഇടപെടലാണെന്ന് ആരോപണമുണ്ട്.

  ഉന്നത വനപാലകരുടെ ഒത്താശയോടെ നടന്ന മരംമുറിക്കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെ വിജിലന്‍സിന്റെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു. റവന്യുവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുല്ല റവന്യു വകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുട്ടില്‍ മരംകൊള്ളയ്ക്ക് പിന്നിലെ ഇടനിലക്കാരായ മാംഗോ ഗ്രൂപ്പിലെ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍.
  Published by:Joys Joy
  First published:
  )}