HOME /NEWS /Kerala / 'ശബരിമല'യിൽ ഇന്ന് അർധരാത്രി മുതൽ നിരോധനാജ്ഞ

'ശബരിമല'യിൽ ഇന്ന് അർധരാത്രി മുതൽ നിരോധനാജ്ഞ

ശബരിമല

ശബരിമല

  • Share this:

    പത്തനംതിട്ട: പമ്പ, ഇലവുങ്കൽ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ വീണ്ടും നിരോധനാജ്ഞ. പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ് ആണ് ശനിയാഴ്ച അർധരാത്രി മുതൽ ആറിന് അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജയ്ക്ക് അഞ്ചിനാണ് നട തുറക്കുന്നത്. അതിനായി പഴുതുകളടച്ചുള്ള സുരക്ഷ മുന്നൊരുക്കമാണ് പൊലീസ് നടത്തിയിരിക്കുന്നത്.

    സംവരണത്തെക്കാൾ പ്രധാനം ആചാരസംരക്ഷണം; എൻ.എസ്.എസ് നിലപാട് ഇങ്ങനെ

    ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന സുപ്രീംകോടതി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാരും പ്രതിരോധിക്കുമെന്ന് സമരക്കാരും നിലപാട് സ്വീകരിച്ചതോടെ ശബരിമല വീണ്ടും മുൾമുനയിലാണ്. നട തുറക്കുന്നത് അഞ്ചിന് വൈകിട്ട് അഞ്ചിനാണെങ്കിലും നാളെ മുതൽ ആറാം തിയതി വരെ ശബരിമലയിൽ 5000 പൊലീസുകാരെ വിന്യസിച്ച് സുരക്ഷാ വലയമൊരുക്കാനാണ് തീരുമാനം. ആറിന് രാത്രി 10 മണിക്കാണ് നട അടയ്ക്കുന്നത്. 29 മണിക്കൂർ നേരമാകും നട തുറന്നിരിക്കുക.

    'ആക്രമണത്തിന് പിന്നിൽ ആരെന്ന് അറിയാം; കളി എൻ.എസ്.എസിനോട് വേണ്ട'

    തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോഴുണ്ടായ സംഘർഷങ്ങൾ ആവർത്തിക്കാതിരിക്കാൻ പഴുതടച്ചുള്ള സുരക്ഷാമുൻകരുതലെടുക്കാനാണ് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നട തുറക്കുന്നതിന് രണ്ടുദിവസം മുൻപേ പൊലീസിനെ വിന്യസിക്കുന്നത്. നിലയ്ക്കൽ, പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളിൽ അനാവശ്യമായി ആളുകൾ തങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

    ശബരിമല വീണ്ടും മുൾമുനയിൽ; നാളെ മുതൽ പൊലീസിന്റെ സുരക്ഷാവലയത്തിൽ

    വടശേരിക്കര, ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ സ്ഥലങ്ങൾ സുരക്ഷാമേഖലയാക്കി ഉത്തരവിറക്കിയിട്ടുണ്ട്. ഐ.ജി പി. വിജയനാണ് സന്നിധാനത്തെ ചുമതല. നിലയ്ക്കൽ മുതൽ പമ്പ വരെ ഐ.ജി എം.ആർ അജിത്കുമാറിനാണ് ചുമതല. ഐ.ജിമാർക്കൊപ്പം ഐ.പി.എസ് ഓഫീസർമാരും സഹായത്തിനുണ്ടാകും. മരക്കൂട്ടത്ത് എസ്.പിമാർക്കാണ് ചുമതല. വടശേരിക്കര മുതൽ സന്നിധാനം വരെ നാലു മേഖലകളായി പൊലീസ് തിരിച്ചു. അഞ്ചിന് രാവിലെ എട്ട് മണിക്കു മാത്രമേ മാധ്യമപ്രവർത്തകരെ നിലയ്ക്കലിൽനിന്ന് കടത്തിവിടൂ. ഭക്തരെ ഉച്ചയോടെ കടത്തിവിടാനാണു തീരുമാനം.

    ശബരിമലയിലും പരിസരങ്ങളിലും ജോലിക്കെത്തുന്ന തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും നിർബന്ധമാക്കിയിട്ടുണ്ട്.

    First published:

    Tags: Sabarimala