• HOME
  • »
  • NEWS
  • »
  • kerala
  • »
  • Cannabis |പിടിച്ചെടുത്തത് ഒരു കോടി രൂപ വിലമതിക്കുന്ന കഞ്ചാവ്; ഓട്ടുകമ്പനിയുടെ ചൂളയില്‍ കൂട്ടിയിട്ട് കത്തിച്ച് പോലീസ്

Cannabis |പിടിച്ചെടുത്തത് ഒരു കോടി രൂപ വിലമതിക്കുന്ന കഞ്ചാവ്; ഓട്ടുകമ്പനിയുടെ ചൂളയില്‍ കൂട്ടിയിട്ട് കത്തിച്ച് പോലീസ്

തൃശൂര്‍ പേരാമ്പ്ര ദേശീയപാതയില്‍ പിടികൂടിയ 145 കിലോ കഞ്ചാവാണ് നശിപ്പിച്ചത്.

  • Share this:
    തൃശൂര്‍: റൂറല്‍ പോലീസ് പിടിച്ചെടുത്ത 145 കിലോ കഞ്ചാവ് ഓട്ടുകമ്പനിയിലെ തീച്ചൂളയിലിട്ട് നശിപ്പിച്ചു. ഒരുകോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് കൂട്ടിയിട്ട് കത്തിച്ചത്. തൃശൂര്‍ പേരാമ്പ്ര ദേശീയപാതയില്‍ പിടികൂടിയ 145 കിലോ കഞ്ചാവാണ് നശിപ്പിച്ചത്.

    കഞ്ചാവിന്റെ സാംപിള്‍ പരിശോധനാഫലം ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്ന് ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് കഞ്ചാവ് നശിപ്പിക്കാന്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോഗ്ര തീരുമാനിച്ചത്. തലോരിലുള്ള ഓട്ടുക്കമ്പനിയിലെ തീച്ചൂളയാണ് ഇതിനായി പോലീസ് തിരഞ്ഞെടുത്തത്. ഒന്നരമണിക്കൂര്‍ കൊണ്ട് കഞ്ചാവ് കത്തിയമര്‍ന്നു.

    ലഹരിവിരുദ്ധ നിയമത്തിലെ 52 എ വകുപ്പനുസരിച്ചാണ് കഞ്ചാവ് നശിപ്പിച്ചത്. വന്‍തോതില്‍ പിടികൂടുന്ന കഞ്ചാവ് സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇതു തിരിച്ചറിയാണ് പോലീസ് നേതൃത്വം നശിപ്പിക്കാന്‍ തീരുമാനിച്ചത്. കഞ്ചാവ് നശിപ്പിക്കുന്നത് പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

    Cannabis Seized | കായ വറുത്തതിന്റെ മറവില്‍ കഞ്ചാവ് കടത്ത്; രണ്ടു പേര്‍ പിടിയില്‍

    തൃശൂര്‍: കായ വറുത്തതിന്റെ മറവില്‍ കഞ്ചാവ്(Cannabis) കടത്തിയ രണ്ട് പേര്‍ പൊലീസിന്റെ(Police) പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ ശരവണഭവന്‍, ഗൗതം എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ അങ്കമാലിയില്‍ 20 വര്‍ഷമായി സ്ഥിരതമാസക്കാരാണ്. കായവറുത്തതിന്റെ ഇടയില്‍ പ്ലാസ്റ്റിക് കിറ്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.

    ഇവരില്‍ നിന്നും ഒരു കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. ഇത് കടത്താന്‍ ഉപയോഗിച്ച മാരുതി ഒമ്‌നി വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

    അതേസമയം വയനാട് അമ്പലവയലില്‍ എട്ടര കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയിലായിരുന്നു. മേപ്പാടി സ്വദേശികളായ നിസിക്, നസീബ്, ഹബീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

    Drug Seized | 20 ഗ്രാം എംഡിഎംഎയുമായി യുവതി അടക്കം അഞ്ചു പേര്‍ പോലീസ് പിടിയില്‍

    കൊച്ചി: എം.ഡി.എം. എ.യുമായി (MDMA) യുവതിയുള്‍പ്പെടെ അഞ്ചു പേര്‍ പോലീസ് (Police) പിടിയില്‍. 20 ഗ്രാം എം.ഡി.എം. എയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

    കൊല്ലം അയലറ യേരൂര്‍ സ്വദേശി സൗപര്‍ണിക വീട്ടില്‍ സനുരാജ് (24), കോതമംഗലം വടാട്ടുപാറ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അനന്തു എസ്. നായര്‍ (23), വൈത്തിരി സ്വദേശി ഇലയടത്തുവീട്ടില്‍ അഭിഷേക് (22), മലപ്പുറം പുറങ്ങ് സ്വദേശി അന്തിക്കാട്ടില്‍ വീട്ടില്‍ മുസമില്‍ (22), ഇടപ്പള്ളി പോണേക്കര റൈ-റാസ് അപ്പാര്‍ട്ട്മെന്റില്‍ വൈഷ്ണവി സുരേഷ് (24) എന്നിവരെയാണ് അറസ്റ്റിലായത്. കൊച്ചി സിറ്റി ഡാന്‍സാഫും കളമശേരി പോലീസും സംയുക്തമായാണ് സംഘത്തെ  പിടികൂടിയത്.

    കളമശേരിയില്‍ വിദ്യാര്‍ത്ഥികളെന്ന വ്യാജേനെ താമസിച്ച് സനുരാജും, മുസമ്മിലും മയക്കുമരുന്ന് വില്‍പ്പന നടത്തുകയായിരുന്നു. ഇവരില്‍ നിന്ന് അഭിഷേക്, അനന്തു, വൈഷ്ണവി എന്നിവര്‍ വാങ്ങി ഉപയോഗിക്കുമ്പോഴാണ് പോലീസ് ഇവരെ പിടികൂടുന്നത്.

    വിദ്യാര്‍ഥികള്‍ക്ക് ഗ്രാമിന് 3,500 രൂപ നിരക്കിലാണിത് ഇവര്‍ എം.ഡി.എം. എ വിറ്റിരുന്നതെന്ന് പോലീസ് പറഞ്ഞു.സബ് ഇന്‍സ്‌പെക്ടര്‍ രാമു ബാലചന്ദ്ര ബോസും കളമശേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുരേഷും അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
    Published by:Sarath Mohanan
    First published: