ഇടുക്കി: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ കഴിഞ്ഞ പുലര്‍ച്ചയോടെ ഉണ്ടായ മണ്ണിടിച്ചിലില്‍ 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര് രക്ഷപ്പെട്ടു. കാണാതായ 66 പേരില്‍ 15 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുന്നു.
മരണമടഞ്ഞവര്‍1. ഗാന്ധിരാജ് (48), 2. ശിവകാമി (38), 3. വിശാല്‍ (12), 4. രാമലക്ഷ്മി (40), 5. മുരുകന് (46), 6. മയില്‍ സ്വാമി (48), 7. കണ്ണന് (40), 8. അണ്ണാദുരൈ (44), 9. രാജേശ്വരി (43), 10. കൗസല്യ (25), 11. പസ്സിയമ്മാള് (42), 12. സിന്ധു (13), 13. നിധീഷ് (25), 14. പനീര്‍ശെല്‍വം (50), 15. ഗണേശന് (40).
You may also like: ഇൻസ്റ്റഗ്രാമിൽ സുശാന്തും റിയയും പിന്തുടരുന്ന ശ്രുതി മോദിയെന്ന അൺവേരിഫൈഡ് അക്കൗണ്ട് ആരുടെ? [NEWS]സെപ്റ്റംബര്‍ മുതല്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നേക്കും [NEWS] കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദര്‍ശനം; രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി [NEWS]
രക്ഷപ്പെട്ട 12 പേരില്‍ നാലുപേരെ (മൂന്ന് സ്ത്രീകളും ഒരു പുരുഷനും) മൂന്നാര്‍ ടാറ്റാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു സ്ത്രീ ഐ.സി.യുവിലാണ്. പരിക്ക് പറ്റിയ പളനിയമ്മ (50)യെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും ദീപന് (25), ചിന്താലക്ഷ്മി (33), സരസ്വതി (52) എന്നിവരെ മൂന്നാര്‍ ടാറ്റാ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
എല്ലാ ജീവനക്കാരും ജോലിയില്‍ പ്രവേശിക്കണം. ജില്ലയില്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തിലും അതിതീവ്ര മഴയുടെ സാധ്യത മുന്‍നിര്‍ത്തി കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലയിലെ എല്ലാ വകുപ്പുകളിലെയും മുഴുവന്‍ ജീവനക്കാരും ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ ഹെഡ് ക്വാര്‍ട്ടേഴ്സ് വിട്ടുപോകുവാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അവധിയിലുള്ള എല്ലാ ജീവനക്കാരും 24 മണിക്കൂറിനകം ജോലിയില്‍ പ്രവേശിക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.