പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു 15 പേർക്ക്. പമ്പയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പെരുനാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Also Read-പുതുവർഷത്തിൽ സംസ്ഥാനത്ത് അപകടപരമ്പര; അഞ്ചു അപകടങ്ങളിലായി പൊലിഞ്ഞത് ഏഴു ജീവനുകൾ
ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണം. അപകടത്തിൽപ്പെട്ടവരെ ഫയർ ഫോഴ്സ് സംഘം എത്തിയാണ് രക്ഷപെടുത്തിയത്. തീര്‍ത്ഥാടനകാലത്ത് മുൻപ് രണ്ട് അപകടങ്ങൾ നടന്ന ളാഹ വിളക്ക് വഞ്ചിക്ക് സമീപമാണ് ബസ് അപകടത്തിൽപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.