• HOME
  • »
  • NEWS
  • »
  • kerala
  • »
  • പട്ടാപകൽ നടന്നു പോകുകയായിരുന്ന പതിനഞ്ച് വയസ്സുകാരനെ കടുവ കൊന്നു; ശരീരം വനത്തിനുള്ളിലേക്ക് വലിച്ചുകൊണ്ടുപോയി

പട്ടാപകൽ നടന്നു പോകുകയായിരുന്ന പതിനഞ്ച് വയസ്സുകാരനെ കടുവ കൊന്നു; ശരീരം വനത്തിനുള്ളിലേക്ക് വലിച്ചുകൊണ്ടുപോയി

ക്ഷേത്രത്തിലേക്ക് സുഹൃത്തുക്കൾക്കൊപ്പം നടന്നു പോകുമ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്

  • Share this:

    കേരളാതിർത്തിയിൽ വെള്ളയിൽ പട്ടാപകൽ നടന്നു പോകുകയായിരുന്ന പതിനഞ്ച് വയസ്സുകാരനെ കടുവ കൊന്നു. കർണ്ണാടക എച്ച്.ഡി.കോട്ട താലൂക്ക് അന്തർ ശന്ത ബെല്ലി ഹഡി(വെള്ള)യിൽതാമസിക്കുന്ന ബി.കാള പുഷ്പദമ്പതിമാരുടെ മകൻ മഞ്ജു (15) വിനെയാണ് കടുവ കൊന്നത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കായിരുന്നു സംഭവം.

    മാനന്തവാടി മൈസൂർ റോഡിനോട് ചേർന്ന് ബെല്ലി ഹഡിയിലുള്ള മാസൂമ്മ ക്ഷേത്രത്തിലേക്ക് സുഹൃത്തുക്കൾക്കൊപ്പം നടന്നു പോകുമ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. സംഭവസ്ഥലത്ത് നിന്ന് കൂട്ടുകാർ ഓടിരക്ഷപ്പെട്ടെങ്കിലും മ‍ഞ്ജുവിനെ കടുവ പിടികൂടുകയായിരുന്നു.

    Also Read-റോഡിലേക്ക് ഫുട്ബോൾ ഉരുണ്ടു വന്ന് നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സ്ത്രീയുടെ വീണു; ശരീരത്തിലൂടെ ലോറി കയറിയിറങ്ങി

    ആക്രമിച്ച ശേഷം കുട്ടിയുടെ ശരീരം വനത്തിനുള്ളിലേക്ക് കടുവ വലിച്ചുകൊണ്ടുപോയി. നാട്ടുകാർ ശബ്ദമുണ്ടാക്കിയപ്പോൾ കടുവ വനത്തിലേക്ക് പോയി. ബെല്ലി ഹഡിയിലുള്ളള ആന വളർത്തൽ കേന്ദ്രത്തിന് സമീപം വെച്ചാണ് കടുവ കുട്ടിയെ പിടികൂടിയത്. കുട്ടിയെ എച്ച്.ഡി കോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Published by:Jayesh Krishnan
    First published: