ഇടുക്കി: മൊബൈൽ ഫോൺ (Mobile Phone) അമിതമായി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് പിന്നാലെ വിദ്യാർഥി ആത്മഹത്യ (Suicide) ചെയ്യു. ഇടുക്കി (Idukki) കൊക്കയാർ (Kokkayar) നാരകപ്പുഴ വടക്കേപുളിക്കൽ വീട്ടിൽ ആരിഫിന്റെ മകൻ റസൽ മുഹമ്മദ് (15) ആണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർഥിയായ റസൽ മൊബൈൽ അമിതമായി ഉപയോഗിക്കുന്നത് രക്ഷിതാക്കൾ ചോദ്യം ചെയ്തിരുന്നു.
Also Read- കോട്ടയത്ത് FCI ജീവനക്കാരിയെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തി
രാവിലെ റസൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കണ്ട മാതാവ് ഫോൺ വാങ്ങി മാറ്റിവെച്ചിരുന്നു. കുട്ടിയോട് പഠിക്കാൻ ആവശ്യപ്പെടുകയും പഠനത്തിന് ശേഷം മൊബൈൽ തിരികെ നൽകാമെന്ന് മാതാവ് പറയുകയും ചെയ്തിരുന്നു. ഉച്ചയോടെ കുട്ടി പഠനത്തിന് ശേഷം മാതാവിനെ സമീപിക്കുകയും ഫോൺ കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെ മാതാവും സഹോദരിയും തൊട്ടടുത്തുള്ള വീട്ടിൽ പോയി മടങ്ങിയെത്തിയപ്പോൾ റസലിന്റെ മുറി പൂട്ടിയ നിലയിലായിരുന്നു.
Also Read- Whistle Stuck| ചിപ്സ് കഴിക്കുന്നതിനിടെ വിസിൽ വിഴുങ്ങി; 11 മാസത്തിന് ശേഷം പുറത്തെടുത്തു
വിളിച്ചിട്ട് തുറക്കാത്തതിനെത്തുടർന്ന് മാതാവും സഹോദരനും മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൊബൈൽ ഫോൺ നൽകാത്തതിലുള്ള മനോവിഷമത്തിൽ റസൽ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Also Read- പത്തുമാസം മുൻപ് വിവാഹിതയായ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ആരോപണവുമായി സഹോദരൻ
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mobile phone using, Suicide