• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുടുങ്ങി: ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുടുങ്ങി: ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

സഹോദരിക്കൊപ്പം വീട്ടിൽ കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുടുങ്ങുകയായിരുന്നു

  • Last Updated :
  • Share this:
    പാലക്കാട്: ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുടുങ്ങി ഭിന്നശേഷിക്കാരനായ പതിനഞ്ചുകാരന് ദാരുണാന്ത്യം. പാലക്കാട് മണലാഞ്ചേരി സ്വദേശി അബ്ദുൽ റഹ്മാന്റെ മകൻ അൽത്താഫാണ് മരിച്ചത്. സഹോദരിക്കൊപ്പം വീട്ടിൽ കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുടുങ്ങുകയായിരുന്നു. മുട്ടിക്കുളങ്ങര ജ്യോതിനിലയം ബഡ്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അൽത്താഫ്.

    Also Read- ഉത്രാടദിനത്തിൽ നവവധു തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

    മലപ്പുറത്ത് ഇന്നലെ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങി എട്ടുവയസുകാരൻ മരിച്ചിരുന്നു. പൂക്കോട്ടുപാടം വട്ടപ്പാടം സ്വദേശിയായ സതീഷ് ബാബുവിന്റേയും രജിതയുടേയും മകൻ അർജുൻ ആണ് മരിച്ചത്. ഇന്നലെ രാവിലെ വീടിനു സമീപമാണ് അപകടമുണ്ടായത്.

    Also Read- കലൂർ കൊലപാതകം; സോഷ്യൽ മീഡിയ പോസ്റ്റ് കൊലപാതകത്തിന് പ്രകോപനമായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

    നാലു വയസുകാരനായ കൂട്ടുകാരനൊപ്പം ഊഞ്ഞാലിൽ കളിക്കുകയായിരുന്നു അർജുൻ. ഊഞ്ഞാലിന്റെ കയർ അബദ്ധത്തിൽ കുരുങ്ങുകയായിരുന്നു. സതീഷ് ബാബുവും സുഹൃത്തുക്കളും ചേർന്ന് അടുത്തുള്ള ആശുപത്രിയിലും പിന്നീട് നിലമ്പൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ കഴുത്തിൽ മുറിവേറ്റ പാടുകളുണ്ട്. പായമ്പാടം ജിഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.
    Published by:Rajesh V
    First published: