• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആലപ്പുഴ ടിഎസ് കനാലിൽ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു

ആലപ്പുഴ ടിഎസ് കനാലിൽ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു

കനാലിൽ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.

  • Share this:

    ആലപ്പുഴ: ആറ്റിൽ നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട ഐക്യത്തറ വീട്ടിൽ മുരളി ആശ ദമ്പതികളുടെ മകൻ ബാലു മുരളി (15) യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. കനാലിൽ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.

    Also Read-താനൂർ‌ ബോട്ടപകടം; ബോട്ടുടമ നാസർ അറസ്റ്റിൽ

    ആറ് സുഹൃത്തുക്കൾക്കൊപ്പം പുറക്കാട് തൈച്ചിറ കന്നിട്ടക്കടവിന് വടക്ക് ടി എസ് കനാലിന് കുറുകെ ഇടയാടിച്ചിറയിലേക്ക് നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പലപ്പുഴ ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു ബാലു.

    Published by:Jayesh Krishnan
    First published: