• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide | കോട്ടയത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനി ഫ്‌ലാറ്റിന്റെ 12-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Suicide | കോട്ടയത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനി ഫ്‌ലാറ്റിന്റെ 12-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ശബ്ദം കേട്ട് എത്തിയ ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാരനാണ് പെണ്‍കുട്ടി വീണ് കിടക്കുന്നത് കണ്ടത്.

  • Share this:
    കോട്ടയം: ഫ്‌ലാറ്റിന്റെ 12-ാംനിലയില്‍ നിന്ന് വീണ് സ്‌കൂള്‍ വിദ്യാര്‍ഥിനി ചാടി ആത്മഹത്യ(Suicide) ചെയ്തു. യുഎസിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോണ്‍ ടെന്നി കുര്യന്റെ മകള്‍ റെയ (15) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10ന് കഞ്ഞിക്കുഴി സ്‌കൈലൈന്‍ ഫ്‌ലാറ്റിലാണ് സംഭവം.

    ശബ്ദം കേട്ട് എത്തിയ ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാരനാണ് പെണ്‍കുട്ടി വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ ഫ്‌ലാറ്റ് അദധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. കണ്‍ട്രോള്‍ റൂം പൊലീസ് എത്തി റെയയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

    സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)


    Also Read-Death | കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണു അഞ്ചു വയസ്സുകാരന്‍ മരിച്ചു

    Accident | പാറക്കല്ല് ഇളകി ബൈക്കിന് മുകളിൽ വീണ സംഭവം; പരിക്കേറ്റ യുവാവ് മരിച്ചു

    കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പാറക്കല്ല് അടര്‍ന്ന് വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരിൽ ഒരാൾ മരിച്ചു. മലപ്പുറം നിലമ്പൂര്‍ സ്വദേശി അഭിനവ് (20) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് വയനാട്ടിലേക്ക് വിനോദ യാത്രക്ക് പുറപ്പെട്ട ആറംഗ സംഘത്തിലെ ഒരു ബെക്കിന് മുകളിലേക്കാണ് വലിയ പാറ ഉരുണ്ട് വന്ന് പതിച്ചത്. ഇടിയുടെ ആഘാതത്തില്‍ കൈവരി തകര്‍ത്ത് ബൈക്കും യുവാക്കളും താഴെക്ക് പതിക്കുകയായിരുന്നു.

    ചുരം ആറാം വളവിന് മുകളില്‍ ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. വനപ്രദേശത്തുനിന്നുള്ള വലിയ പാറക്കല്ല് റോഡിലേക്ക് പതിക്കുകയായിരുന്നു. ബൈക്കില്‍ പതിച്ച കല്ല് അഞ്ചാം വളവിന് സമീപത്ത് വനപ്രദേശത്തെ മരത്തില്‍ തട്ടിയാണ് നിന്നത്.

    Also Read-Shocking| പന്ത്രണ്ടു വയസ്സുകാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു

    വനത്തില്‍ പൊട്ടിവീണ മരം പതിച്ചതിനെ തുടര്‍ന്ന് സ്ഥാനചലനം സംഭവിച്ച കൂറ്റന്‍ പാറ റോഡിലേക്ക് ഉരുണ്ട് വന്നതാണെന്നാണ് നിഗമനം. അപകടത്തിൽപ്പെട്ടവരെ ഈങ്ങാപ്പുഴയിലെ ആശുപത്രിയിൽ പ്രാഥമിക ചികില്‍സ നല്‍കിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ അഭിനവിനെ രക്ഷിക്കാനായില്ല.
    Published by:Jayesh Krishnan
    First published: