SHOCKING|അമ്മയുടെ കണ്‍മുൻപിൽ 15കാരി കുളത്തിൽ വീണുമരിച്ചു

സമീപവാസികൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

News18 Malayalam | news18-malayalam
Updated: May 7, 2020, 11:10 PM IST
SHOCKING|അമ്മയുടെ കണ്‍മുൻപിൽ 15കാരി കുളത്തിൽ വീണുമരിച്ചു
News18 Malayalam
  • Share this:
തിരുവനന്തപുരം: അമ്മയുടെ കൺമുൻപിൽ 15കാരിയായ മകൾ കാൽവഴുതി കുളത്തിൽ വീണുമരിച്ചു. തോട്ടയ്ക്കാട് ചാത്തമ്പറ കിഴക്കേകോട്ടൂർ വീട്ടിൽ ഇക്ബാൽ -സീനത്ത് ദമ്പതികളുടെ മകൾ റുബീനയാണ് തൊഴിലുറപ്പു പദ്ധതി പ്രകാരം നിർമ്മിച്ചിട്ടുള്ള കുളത്തിലേയ്ക്ക് കാൽ വഴുതിവീണ് മരിച്ചത്.

സീനത്ത് കുട്ടിയുടെ സമീപം ഉണ്ടായിരുന്നുവെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. നിലവിളി കേട്ട് സമീപ പ്രദേശത്തെ വീടുകളിൽ നിന്നും ഓടിയെത്തിയവർ കുളത്തിലേയ്ക്ക് ചാടി കുട്ടിയെ കരയിലെടുത്ത് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിയുടെ നില ഗുരുതരമാണെന്ന് കണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് വിടുകയും അവിടെ വച്ച് മരണം സ്ഥിതീകരിയ്ക്കുകയുമായിരുന്നു.

You may also like:Expats Return | 383 പേർ പറന്നിറങ്ങി ജന്മനാടിന്റെ സംരക്ഷണത്തിലേക്ക്; കൊച്ചിയിലും കരിപ്പൂരിലുമായി ആദ്യവിമാനങ്ങൾ എത്തി [NEWS]ആശുപത്രിയിൽ ശവശരീരങ്ങൾക്ക് അരികിലുറങ്ങുന്ന കോവിഡ് 19 രോഗികൾ [NEWS]'ഒഴിപ്പിക്കൽ' 30 വർഷം മുൻപും; ഐ കെ ഗുജ്റാൾ മുതൽ ടൊയോട്ട സണ്ണി വരെ; ചരിത്രത്തിൽ ഇടംനേടിയ 'രക്ഷകർ' [NEWS]

സംഭവമറിഞ്ഞ് ആറ്റിങ്ങൽ എം.എൽ.എ അഡ്വ. ബി സത്യൻ ഹോസ്പിറ്റലിൽ എത്തിച്ചേർന്ന് തുടർ നടപടികൾക്കായുള്ള സഹായങ്ങൾ ചെയ്തു. പോസ്റ്റ്മോർട്ടത്തിനായി ബോഡി തിരുവനന്തപുരം മെഡിയ്ക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി. ആമിനയാണ് സഹോദരി . റിട്ടയേർഡ് അദ്ധ്യാപകനും കെ.ടി.സി.ടി ട്രസ്റ്റ് പ്രസിഡന്റുമായിരുന്ന ഷാഹുൽ ഹമീദ് മുൻഷിയുടെ ചെറുമകളാണ് റുബീന.
First published: May 7, 2020, 11:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading