• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുൻ കാമുകന്റെ കൈ ഞരമ്പ് മുറിച്ച ശേഷം പതിനഞ്ചുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

മുൻ കാമുകന്റെ കൈ ഞരമ്പ് മുറിച്ച ശേഷം പതിനഞ്ചുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

ബസ് ജീവനക്കാരനായ മുൻ കാമുകനെ അപായപ്പെടുത്താനാണ് പെൺകുട്ടി ശ്രമിച്ചത്.

  • Share this:
കോഴിക്കോട്: താമരശ്ശേരിയിൽ മുൻ കാമുകന്റെ കൈ ഞരമ്പ് മുറിച്ച ശേഷം 15 കാരി ആത്മഹത്യക്ക് ശ്രമിച്ചു. കോടഞ്ചേരി സ്വദേശിയായ വിദ്യാർത്ഥിനിയാണ് ബസ് ജീവനക്കാരനായ മുൻ കാമുകനെ അപായപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. പതിനഞ്ചുകാരി കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Also Read-പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു

ഓടിക്കൂടിയ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. താമരശ്ശേരി ബസ് സ്റ്റാൻഡിൽ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പരുക്കേറ്റ കോടഞ്ചേരി സ്വദേശിയെയും പെൺകുട്ടിയെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Published by:Jayesh Krishnan
First published: