അട്ടപ്പാടിയിൽ ആദിവാസി ബാലൻ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. അഗളി കിണറ്റുക്കര ഊരിലെ പൊന്നന്റെയും സുമതിയുടെയും മകൻ സഞ്ജു (16)ആണ് മരിച്ചത്.
കാട്ടില്‍ അച്ഛന്റെയും ബന്ധുക്കളുടേയുമൊപ്പം തേന്‍ ശേഖരിക്കാന്‍ പോയതായിരുന്നു സഞ്ജു. തേൻ ശേഖരിച്ച് മടങ്ങുംവഴി കടുകുമണ്ണക്കടുത്ത് വെച്ചായിരുന്നു കാട്ടാന ആക്രമിച്ചത്.
രണ്ടുദിവസം മുന്‍പാണ് ഇവര്‍ കാട്ടിലേക്ക് പോയത്. സഞ്ജുവും അച്ഛനും മറ്റു കുടുംബാംഗങ്ങളും സംഘത്തില്‍ ഉണ്ടായിരുന്നു. കടുകുമണ്ണ എന്ന സ്ഥലത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണം. കാട്ടാനയെക്കണ്ടതോടെ ഒപ്പമുണ്ടായിരുന്നവരെല്ലാം ചിതറിയോടിയെങ്കിലും സഞ്ജു കാട്ടാനയ്ക്ക് മുന്നിൽ അകപ്പെടുകയായിരുന്നു.
അഗളി ജിവിഎച്ച്എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി. നാളെ പാലക്കാട് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Wild boar Attack| കാട്ടുപന്നി ബൈക്കിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന നാദാപുരം സ്വദേശി മരിച്ചു
കോഴിക്കോട്: കാട്ടുപന്നി (Wild boar)ബൈക്കിലിടിച്ച് പരിക്കേറ്റയാൾ മരിച്ചു. നാദാപുരം സ്വദേശി നന്ദോത്ത് അബ്ദുള്ളയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. നാദാപുരം ടൗണിനടുത്ത് രാവിലെ ആറര മണിക്ക് അബ്ദുല്ല ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അബ്ദുള്ളയെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. ടൗണുകളിൽ പോലും കാട്ടുപന്നി നിർബാധം വിഹരിക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞയാഴ്ച വില്യാപ്പള്ളിയിൽ രണ്ട് സ്ത്രീകളെ കാട്ടുപന്നി ആക്രമിച്ച് പരിക്കേല്പിച്ചിരുന്നു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.