നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  LIVE- ശബരിമല വിഷയത്തിൽ ബി.ജെ.പിക്ക് മാറ്റം ഉണ്ടായെങ്കിൽ നല്ലത്: മുഖ്യമന്ത്രി

 • | November 29, 2018, 15:55 IST
  facebookTwitterLinkedin
  LAST UPDATED 3 YEARS AGO

  AUTO-REFRESH

  HIGHLIGHTS

  16:3 (IST)

  ശബരിമലവിഷയത്തില്‍ സർക്കാർ നിലപാട് പൊതുവെ സ്വീകരിക്കപ്പെടുന്നു. സമൂഹം അംഗീകരിക്കാത്ത കാര്യങ്ങൾ ആര് ഉന്നയിച്ചാലും അവർക്ക് പിടിച്ചുനിർക്കാൻ കഴിയില്ല. അതാണ് ബി.ജെ.പിയുടെ അനുഭവം

  16:2 (IST)

  സമരം പിൻവലിച്ചെങ്കിൽ നല്ല കാര്യം 

  15:59 (IST)

  ഹൈക്കോടതി ചോദിച്ചതിന് അഡ്വക്കേറ്റ് ജനറൽ കൃത്യമായി മറുപടി നൽകിയിട്ടുണ്ട്. ഉത്തരവ് പുറത്ത് വന്നിട്ടില്ല

  15:58 (IST)

  ശബരിമല, പിറവം പള്ളി കേസുകൾ വ്യത്യസ്തമെന്ന് ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടി

  15:58 (IST)

  പിറവം പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന ഹർജി ഹൈക്കോടതി തള്ളിയിട്ടുണ്ട്

  15:45 (IST)

  കേന്ദ്രത്തിൽ നിന്ന് സഹായം ലഭ്യമാക്കാൻ ശ്രമിക്കാം

  15:43 (IST)

  നിയമസഭാംഗങ്ങളുടെ മുഴുവൻ പിന്തുണയും വേണം

  15:36 (IST)

  മാധ്യമങ്ങളുമായി ചേർന്ന് ആശയരൂപീകരണത്തിനായി സെമിനാറുകൾ സംഘടിപ്പിക്കും

  15:35 (IST)

  പുനർനിർമാണം വേഗത്തിലാക്കാൻ ചുവപ്പുനാട ഒഴിവാക്കും

  15:34 (IST)

  14 ജില്ലകളിലും മാതൃകാപദ്ധതികൾ നടപ്പാക്കും

  ശബരിമലയുമായി ബന്ധപ്പെട്ട സർക്കാർ നിലപാടുകൾ പൊതുവെ സ്വീകരിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ബിജെപി തന്നെ ശബരിമലയിലുള്ള സമരം അവസാനിപ്പിച്ചുവെന്ന് പറഞ്ഞിട്ടുണ്ട്. ഒരുമാറ്റം ഉണ്ടായെങ്കിൽ അത് നല്ലത്. കേരളത്തിന്റെ മതനിരപേക്ഷ മനസ് ഇതൊന്നും അംഗീകരിക്കില്ലെന്ന് ബോധ്യപ്പെട്ടെന്നാണ് മനസിലാക്കേണ്ടത്. സെക്രട്ടറിയേറ്റിന് മുന്നിൽ ധാരാളം സമരങ്ങൾ വരുന്നു. അതിൽ പുതുമയില്ല. തെറ്റ് പറയാനില്ല. പക്ഷെ ഉന്നയിച്ച ആവശ്യങ്ങളിൽ ചിലത് ഉന്നയിക്കാൻ കഴിയുമോ എന്ന് അവർ തന്നെ ചിന്തിക്കേണ്ടതാണ്. സർക്കാരിൻറെ പിടിവാശിയല്ല. നാട്ടിൽ നിലനിൽക്കുന്ന നീതിനിർവഹണ സംവിധാനമുണ്ട്.

  ശബരിമലയിൽ സൗകര്യങ്ങൾ കുറവാണെന്ന് പ്രചരണം അഴിച്ചുവിട്ടു. 2017ലുണ്ടായിരുന്ന സൗകര്യങ്ങൾ പ്രളയത്തിൽ പലതും നശിച്ചുപോയി. പമ്പയില്‍ 380 ശൗചാലയങ്ങളിൽ 240 ഉം ഒഴുകി പോയി. ആ ഒരു പരിമതി ഉണ്ടായിട്ടുണ്ടെന്നത് വസ്തുത. ദൂരക്കാഴ്ചയോടെ നടപടികൾ സ്വീകരിക്കും. നല്ലതോതിൽ സൗകര്യങ്ങളുണ്ടാക്കാൻ കഴിഞ്ഞു. നിലയ്ക്കലിൽ 1020 ടോയിലറ്റുകളുണ്ട്. 50 ബാത്ത് റൂമുകളും 230 കിയോസ്കുകളുമുണ്ട്.

  തുടർന്ന് വായിക്കൂ......
  )}