നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kizhakkambalam | കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച സംഭവം; 156 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

  Kizhakkambalam | കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച സംഭവം; 156 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

  സംഭവത്തിൽ അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പൊലീസ് ജീപ്പുകള്‍ തകര്‍ക്കുകയും ഒരെണ്ണം കത്തിക്കുകയും ചെയ്തു

  Kizhakkambalam Attack

  Kizhakkambalam Attack

  • Share this:
   കൊച്ചി: കിഴക്കമ്പലത്ത് പൊലീസ് ഉദ്യോഗസ്ഥരെ (Kerala Police) ആക്രമിച്ചതുമായി ബന്ധപ്പെട്ട് 156 അതിഥി തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തു. അതിഥി തൊഴിലാളികള്‍(Migrant Workers) തമ്മില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തിൽ അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്(Injured). മൂന്ന് പൊലീസ് ജീപ്പുകള്‍ തകര്‍ക്കുകയും ഒരെണ്ണം കത്തിക്കുകയും ചെയ്തു. കിറ്റക്‌സ് കമ്പനി തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച നല്‍കിയ ക്യാംപിലാണ് അക്രമം നടന്നത്.

   കുന്നത്ത് നാട് സിഐയ്ക്ക് അടക്കം അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റു. മദ്യപിച്ച് പരസ്പരം ഉണ്ടായ തര്‍ക്കമാണ് പ്രശ്‌നത്തിന് തുടക്കമെന്ന് പോലീസ് പറഞ്ഞു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കുനേരെ തൊഴിലാളികള്‍ കല്ലെറിയുകയും ചെയ്തു.

   ആലുവ റൂറല്‍ എസ്.പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ 500 ഓളം പോലീസുകാര്‍ സ്ഥലത്തെത്തി. ഇവര്‍ ഹോസ്റ്റലിനുള്ളിലേക്ക് കയറി ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂടുകയായിരുന്നു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെ നടത്തിയാണ് പോലീസ് കാര്യങ്ങള്‍ നിയന്ത്രിച്ചത്.

   Also Read-Goons Arrested| പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റിൽ

   പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇവരില്‍ നിന്ന് നാട്ടുകാരാണ് പൊലീസുകാരെ രക്ഷപ്പെടുത്തിയത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമെത്തി അക്രമികളെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് കാര്യങ്ങള്‍ നിയന്ത്രണവിധേയമായത്. ഇപ്പോഴും സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

   Also Read-Arrest| പെൺകുട്ടിയെ പീഡിപ്പിച്ചുകൊന്ന കേസിൽ പരോളിലിറങ്ങിയ പ്രതി 78 വയസുള്ള വയോധികയെ ആക്രമിച്ച കേസിൽ അറസ്റ്റിൽ

   മൂന്നു വാഹനങ്ങള്‍ക്ക് നേര ആക്രമണമുണ്ടായി. ഇതില്‍ ഒരു വാഹനം പൂര്‍ണമായും കത്തിച്ചു. മറ്റു പോലീസ് വാഹനങ്ങളുടെ താക്കോല്‍ ഊരിക്കൊണ്ടുപോയി. പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

   കിഴക്കമ്പലത്തെ ആക്രമണം; അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

   കിഴക്കമ്പലത്തെ അതിഥി തൊഴിലാളികള്‍ നടത്തിയ ആക്രമണം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നൂറിലേറെ പേരെ കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കുറ്റവാളികള്‍ക്കായി തിരച്ചില്‍ തുടങ്ങി.

   അതേ സമയം എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചത് മദ്യലഹരിയിലെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. കിഴക്കമ്പലത്ത് നടന്ന ആക്രമണത്തില്‍ സിഐ ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

   Also Read-M B Rajesh | 'കിഴക്കമ്പലം ആക്രമണത്തിന്റെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ അതിഥി തൊഴിലാളികളെയും വേട്ടയാടരുത്'; സ്പീക്കര്‍

   മൂന്ന് പൊലീസ് ജീപ്പുകള്‍ തകര്‍ക്കുകയും ഒരെണ്ണം കത്തിക്കുകയും ചെയ്തു. കിറ്റക്സ് കമ്പനി തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച നല്‍കിയ ക്യാമ്പലാണ് അക്രമം നടന്നത്.

   Also Read-V Sivankutty | 'കിഴക്കമ്പലത്തുണ്ടായത് ഒറ്റപ്പെട്ട സംഭവം; അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത്': മന്ത്രി വി ശിവന്‍കുട്ടി

   ആലുവ റൂറല്‍ എസ്.പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ 500 ഓളം പോലീസുകാര്‍ സ്ഥലത്തെത്തി ഹോസ്റ്റലിനുള്ളിലേക്ക് കയറി ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂടുകയായിരുന്നു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.

   Also Read-Sabu Jacob| 'തൊഴിലാളികള്‍ ക്രിമിനലുകളല്ല; അറിഞ്ഞോ അറിയാതെയോ ലഹരി ഉപയോഗിച്ചിട്ടുണ്ടാകാം': കിറ്റെക്സ് എംഡി സാബു ജേക്കബ്

   മൂന്നു വാഹനങ്ങള്‍ക്ക് നേര ആക്രമണമുണ്ടായി. ഇതില്‍ ഒരു വാഹനം പൂര്‍ണമായും കത്തിച്ചു. മറ്റു പോലീസ് വാഹനങ്ങളുടെ താക്കോല്‍ ഊരിക്കൊണ്ടുപോയി. പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
   Published by:Anuraj GR
   First published:
   )}