കഴിഞ്ഞ ദിവസം തൃശൂർ വാടാനപള്ളിയിൽ നിന്നും പിടികൂടിയ 3,325 ലിറ്റർ സ്പിരിറ്റുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിൽ നിന്നും വൻ സ്പിരിറ്റ് ശേഖരം കണ്ടെത്തി. തിരുപ്പൂരിന് സമീപം ചിന്ന കാനൂരിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഇവിടുത്തെ രഹസ്യ ഗോഡൗണിൽ നിന്നും 450 കന്നാസുകളിൽ നിന്നായി 15, 750 ലിറ്റർ സ്പിരിറ്റാണ് പിടിച്ചെടുത്തത്. പ്രതികൾ രക്ഷപ്പെട്ടു. പിടിച്ചെടുത്ത സ്പിരിറ്റ് തുടരന്വേഷണത്തിനായി തമിഴ്നാട് പൊലീസിന് കൈമാറി.
പിടിച്ചെടുത്ത സ്പിരിറ്റിന് 50 ലക്ഷം രൂപ വില വരും. കഴിഞ്ഞ മാസവും തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 10,000 ലിറ്റർ സ്പിരിറ്റ് പിടികൂടിയിരുന്നു. കേരളത്തിലെ കള്ള് ഷാപ്പുകളിലേക്കാണ് വൻതോതിൽ സ്പിരിറ്റ് എത്തിക്കുന്നതെന്ന് എക്സൈസ് വ്യക്തമാക്കുന്നു. ചില ബാറുകളിലും സ്പിരിറ്റ് കലർത്തിയ മദ്യം വിൽക്കുന്നതായി സൂചനയുണ്ട്.
വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് തീരുമാനം. പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ്, ഐ.ബി. ഇൻസ്പെക്ടർ വി. അനൂപ്, പ്രിവന്റീവ് ഓഫീസർമാരായ സെന്തിൽകുമാർ, റിനോഷ്, സജിത്, യൂനസ്, ജിഷു, മൻസൂർ, സുരേഷ്, റാഫി, സത്താർ, സെൽവൻ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.