ഇന്റർഫേസ് /വാർത്ത /Kerala / പമ്പ മുതല്‍ സന്നിധാനം വരെ 16 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍

പമ്പ മുതല്‍ സന്നിധാനം വരെ 16 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 800 ജീവനക്കാരെയാണ് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി ആരോഗ്യവകുപ്പ് നിയോഗിച്ചിരിക്കുന്നത്.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 800 ജീവനക്കാരെയാണ് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി ആരോഗ്യവകുപ്പ് നിയോഗിച്ചിരിക്കുന്നത്.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 800 ജീവനക്കാരെയാണ് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി ആരോഗ്യവകുപ്പ് നിയോഗിച്ചിരിക്കുന്നത്.

  • Share this:

    അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും ഏകോപനത്തിനുമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സജ്ജമായി. പമ്പ മുതല്‍ സന്നിധാനം വരെ 16 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 24 മണിക്കൂറും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കും. സന്നിധാനത്ത് വനം വകുപ്പിന്റെ ഓഫ് റോഡ് ആംബുലന്‍സുകളും ഒരുക്കിയിട്ടുണ്ട്.

    ആരോഗ്യവകുപ്പില്‍ നിന്ന് 800 പേര്‍

    ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 800 പേരെ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി ആരോഗ്യവകുപ്പ് നിയോഗിച്ചിട്ടുണ്ട്. സന്നിധാനത്തും പമ്പയിലും പത്തു വീതവും അപ്പാച്ചിമേട്, നീലിമല, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആറു വീതവും ഡോക്ടര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളില്‍ കാര്‍ഡിയോളജിസ്റ്റിന്റെ സേവനവും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കാത്ത്‌ലാബിന്റെയും കാര്‍ഡിയോളജിസ്റ്റിന്റെയും സേവനവും ലഭിക്കും. ഇതിനു പുറമേ മറ്റ് എല്ലാ സ്ഥലങ്ങളിലും ഫിസിഷ്യന്‍മാരുടെയും അസ്ഥിരോഗ വിദഗ്ധരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    Also Read അപകടരഹിത തീർഥാടനത്തിന് 'സേഫ് സോണ്‍': സഹായത്തിനായി ഈ നമ്പരുകളില്‍ വിളിക്കാം

    പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ശബരിമല വാര്‍ഡ് പ്രവര്‍ത്തിക്കും. പന്തളം വലിയകോയിക്കല്‍ താത്ക്കാലിക ആശുപത്രിയും സജ്ജമായി. ഇവിടെ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ഒ.പി തുറന്നു പ്രവര്‍ത്തിക്കും. രണ്ടു ഷിഫ്റ്റുകളിലായി ഡോക്ടറുടെ സേവനവും ലഭിക്കും. ആംബുലന്‍സ് സൗകര്യവും 24 മണിക്കൂറും ഉണ്ടാകും.

    First published:

    Tags: Enter Sabarimala, Kerala sabarimala news, Sabarimala case, Sabarimala news today, Sabarimala petitioner, Sabarimala pilgrimage, Sabarimala temples, Sabarimala Verdict