കോതമംഗലം: വീടിന്റെ അടുക്കളയിൽ ഒളിച്ചിരുന്ന 16 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി. വടാട്ടുപാറ മീരാൻസിറ്റിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ വീടിനുള്ളിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. അടുക്കളയിൽ പാത്രങ്ങൾക്കിടയിലാണ് പാമ്പിനെ കണ്ടെത്തിയത്.
പാമ്പുപിടുത്ത വിദഗ്ധൻ മാർട്ടിൻ മേക്കമാലിയാണ് പിടികൂടിയത്. 16 അടിയോളം നീളമുള്ള പെൺ രാജവെമ്പാലയായിരുന്നു. പിടികൂടിയ പാമ്പിനെ സുരക്ഷിത സ്ഥലത്ത് തുറന്നു വിട്ടെങ്കിലും സമീപത്തെ തോട്ടിലെ വെള്ളത്തിൽ നിന്ന് കയറാൻ കൂട്ടാക്കിയില്ല.
ശക്തമായ ചൂട് കാലാവസ്ഥയായതുകൊണ്ടാകാം പാമ്പ് വെള്ളത്തിൽ നീന്തിക്കുളിച്ച് ഏറെ നേരം കഴിഞ്ഞാണ് കാട്ടിലേക്ക് മടങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: King cobra, Kothamangalam, Snake