നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പതിനാറുകാരനായ മകന്‍ പുലർച്ചെ അപകടത്തില്‍ മരിച്ചു; വിളിച്ചപ്പോള്‍ അവന്‍ മുറിയിൽ ഉറങ്ങുകയാണെന്ന് മാതാപിതാക്കള്‍

  പതിനാറുകാരനായ മകന്‍ പുലർച്ചെ അപകടത്തില്‍ മരിച്ചു; വിളിച്ചപ്പോള്‍ അവന്‍ മുറിയിൽ ഉറങ്ങുകയാണെന്ന് മാതാപിതാക്കള്‍

  മൃദുലിന്റെ ദുരന്തവാര്‍ത്ത അറിയിക്കാൻ വീട്ടിലേയ്ക്ക് വിളിക്കുമ്പോൾ മകൻ മുകളിലെ മുറിയിൽ ഉറങ്ങുകയാണെന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊച്ചി: കാറും ബൈക്കും കൂട്ടിയിടിച്ചുള്ള അപകടത്തിൽ പതിനാറുകാരൻ മരിച്ചു. മുപ്പത്തടം പയ്യപ്പള്ളി സുരേഷിന്റെ മകൻ പി എസ് മൃദുൽ ആണ് വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. അമിതവേഗത്തിലെത്തിയ ബൈക്ക്, കളമശേരി ടിവിഎസ് കവലയിൽവച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് പൂർണമായും കാറിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്.

   അതേസമയം, മൃദുലിന്റെ ദുരന്തവാര്‍ത്ത അറിയിക്കാൻ വീട്ടിലേയ്ക്ക് വിളിക്കുമ്പോൾ മകൻ മുകളിലെ മുറിയിൽ ഉറങ്ങുകയാണെന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം. മരണവിവരം ആശുപത്രി അധികൃതർ ഒരു ബന്ധുവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ബന്ധു ഇതു പറയാൻ മാതാപിതാക്കളെ വിളിച്ചപ്പോഴാണ് മകൻ വീട്ടിൽ ഇല്ലെന്ന വിവരം അവരും അറിയുന്നത്. രാത്രിയിൽ എപ്പോഴാണ് മൃദുൽ പുറത്തുപോയതെന്ന് സംബന്ധിച്ച് വീട്ടുകാർക്ക് അറിവില്ല. മാതാവ്: ലിജി, സഹോദരൻ: ഹൃദിൻ.

   ലോറി സഡൻ ബ്രേക്കിട്ട് വീണ്ടും അപകടം; പിന്നിൽ ബൈക്കിടിച്ചുകയറി യുവാവ് മരിച്ചു

   കൊച്ചി: മുന്നിൽ പോയ ലോറി പെട്ടെന്ന് ബ്രേക്കിട്ടതോടെ പിന്നിൽ ബൈക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പെരുമ്പാവൂര്‍ അല്ലപ്ര വെങ്ങോല ചെന്നംകുടി എല്‍ദോ പോളിന്‍റെ മകന്‍ ഡാനി മാത്യു (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഭിരാമിയെ പരുക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ അത്താണി വിമാനത്താവള റോ‍ഡ് ജംഗ്ഷനിലെ സിഗ്നലിലാണ് അപകടം. മുന്നില്‍ പോവുകയായിരുന്ന മിനി ലോറി പെട്ടെന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മിനി ലോറിയുടെ പിന്നിലിടിച്ചായിരുന്നു അപകടം.

   പെട്ടെന്ന് ബ്രേക്കിട്ട ടിപ്പറിന് പിന്നിൽ സ്കൂട്ടറിടിച്ച് നഴ്സിന് ദാരുണാന്ത്യം

   അപ്രതീക്ഷിതമായി ബ്രേക്കിട്ട ടിപ്പർ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ കയറി സ്കൂട്ടര്‍ യാത്രികയായ നഴ്സിന് ദാരുണാന്ത്യം. അങ്കമാലി തുറവൂര്‍ അയ്യമ്പിള്ളി വീട്ടില്‍ സോയലിന്‍റെ ഭാര്യ സുനിതയാണ് (35) മരിച്ചത്. അങ്കമാലി മൂക്കന്നൂര്‍ എം. എ. ജി. ജെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു സുനിത.

   വീട്ടിൽനിന്ന് സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ കഴിഞ്ഞ ദിവസം രാവിലെ 7.15ഓടെ മൂക്കന്നൂര്‍ - തുറവൂര്‍ റോഡില്‍ ചുളപ്പുര ഭാഗത്തു വെച്ചാണ്​ അപകടം ഉണ്ടായത്. മുന്നില്‍ അതിവേഗം സഞ്ചരിക്കുകയായിരുന്ന ടിപ്പര്‍ പെ​ട്ടെന്ന്​ ബ്രേക്കിട്ടതോടെ സുനിതയുടെ സ്കൂട്ടര്‍ ടിപ്പറിന് പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു. തല ടിപ്പറിന് പിന്നിൽ ഇടിച്ച ശേഷം സുനിത തെറിച്ചുവീഴുകയായിരുന്നു. തലയും മുഖവും തകര്‍ന്ന് അവശനിലയിലായ സുനിതയെ ഉടനെ എം.എ.ജി.ജെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
   Published by:Rajesh V
   First published:
   )}