• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾ ഫ്ളാറ്റിൽ നിന്ന് വീണു മരിച്ചു

പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾ ഫ്ളാറ്റിൽ നിന്ന് വീണു മരിച്ചു

കവടയാറിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം:  സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഭവ്യ (16) ആണ് മരിച്ചത്. തിരുവനന്തപുരം കവടയാറിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

    പെൺകുട്ടി ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചഭക്ഷണത്തിനായി ആനന്ദ് സിംഗ് വീട്ടിലെത്തിയ സമയത്താണ് ദുരന്തം സംഭവിച്ചത്. ഭവ്യയുടെ അമ്മയും സഹോദരിയും വീട്ടുജോലിക്കാരനും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഉടൻ തന്നെ ഭവ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ്യൂസിയം പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ഭവ്യ.

    പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗിന്റ മകൾ ഭവ്യയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

    സിപിഎം നേതാവായിരുന്ന ആഴീക്കോടൻ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചർ അന്തരിച്ചു


    സമുന്നത സിപിഎം നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ ഭാര്യ പള്ളിക്കുന്ന്‌ അഴീക്കോടൻ നിവാസിൽ കെ മീനാക്ഷി ടീച്ചർ (87) അന്തരിച്ചു. കണ്ണൂർ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. ജീവിതകാലം മുഴുവൻ നാടിന്‌ വേണ്ടി സമർപിച്ച ജനനേതാവിന്റെ പങ്കാളിയായി ത്യാഗജീവിതം നയിച്ച മീനാക്ഷി ടീച്ചർ ചാലാട്ടെ മത്തിക്കുട്ടിയുടെയും മാതയുടെയും മകളായാണ്‌ ജനിച്ചത്‌.

    1956ലായിരുന്നു അഴീക്കോടൻ രാഘവനുമായുള്ള വിവാഹം. 1972 സെപ്ബതംബർ 23നാണ്‌ ഇടതുമുന്നണി കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ അഴീക്കോടൻ രാഘവൻ തൃശൂരിൽ കൊല്ലപ്പെടുന്നത്. 16 വർഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതം.

    തീക്ഷ്ണ സമരപോരാട്ടങ്ങൾ നിറഞ്ഞ അഴീക്കോടൻ രാഘവന്റെ ജീവിതത്തിലെ പ്രതിസന്ധികളിലെല്ലാം ടീച്ചർ സധൈര്യം ഒപ്പം നിന്നു. അഴീക്കോടന്റെ വേർപാടിനുശേഷം ടീച്ചറുടെ ജീവിതം കഷ്‌ടപ്പാടുകളുടെയും ത്യാഗത്തിന്റെയുമായിരുന്നു. അഞ്ച് മക്കൾ അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വം ടീച്ചർ തനിച്ച്‌ ഏറ്റെടുത്തു. 34 വർഷം പള്ളിക്കുന്ന്‌ ഹൈസ്‌കൂൾ അധ്യാപികയായിരുന്നു. പ്രധാന അധ്യാപികയായാണ് വിരമിച്ചത്‌. എൻസി ശേഖർ പുരസ്‌കാരം, ദേവയാനി സ്‌മാരക പുരസ്‌കാരം, വിനോദിനി നാലപ്പാടം പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്‌.

    മക്കൾ: ശോഭ, സുധ (റിട്ട. കണ്ണൂർ സർവകലാശാല ലൈബ്രേറിയൻ), മധു (റിട്ട. തലശേരി റൂറൽ ബാങ്ക്‌), ജ്യോതി ( ഗൾഫ് ), സാനു (ദേശാഭിമാനി, കണ്ണൂർ ) മരുമക്കൾ: കെ കെ ബീന (അധ്യാപിക, ശ്രീപുരം സ്‌കൂൾ) , ആലീസ്‌ (ഗൾഫ്‌) ,എം രഞ്‌ജിനി (അധ്യാപിക, അരോളി ഗവ. സ്‌കൂൾ), പരേതനായ കെ ഇ ഗംഗാധരൻ (മനുഷ്യാവകാശ കമ്മീഷൻ അംഗം). സഹോദരങ്ങൾ: രവീന്ദ്രൻ (പയ്യാമ്പലം), പരേതയായ സാവിത്രി.
    Published by:Rajesh V
    First published: