• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide| മൊബൈൽ ഫോൺ ഉപയോഗം കൂടുന്നതിന്റെ പേരിൽ അമ്മ ശാസിച്ചു; പതിനാറുകാരി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

Suicide| മൊബൈൽ ഫോൺ ഉപയോഗം കൂടുന്നതിന്റെ പേരിൽ അമ്മ ശാസിച്ചു; പതിനാറുകാരി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

മൊബൈൽ ഫോൺ ഉപയോഗം കൂടുന്നതിന്റെ പേരിൽ അമ്മ ശാസിച്ചതിനെ തുടർന്ന് ജീവനൊടുക്കിയതെന്നാണ് നിഗമനം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: വീട്ടിനുള്ളിൽ പതിനാറുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി. കല്ലറ (Kallara) മുതുവിള (Muthuvila) കുറക്കോട് വി എസ് ഭവനിൽ ബിനുകുമാറിന്റെയും ശ്രീജയുടെയും രണ്ടാമത്തെ മകൾ കീർത്തിക (16) ആണു മരിച്ചത്. മൊബൈൽ ഫോൺ ഉപയോഗം കൂടുന്നതിന്റെ പേരിൽ അമ്മ ശാസിച്ചതിനെ തുടർന്ന് കീർത്തിക ജീവനൊടുക്കിയതെന്നാണ് നിഗമനം.

    മിതൃമ്മല ഹൈസ്കൂളിൽ പത്താം ക്ലാസ് പരീക്ഷ പൂർത്തിയാക്കി നിൽക്കുകയായിരുന്നു കീർത്തിക. വീട്ടുമുറിയിൽ ജനൽ കമ്പിയിൽ തൂങ്ങികിടന്നത് കണ്ട് നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാങ്ങോട് പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    കൊല്ലം കൊട്ടാരക്കരയിൽ ഗുഡ്സ് വാൻ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

    കൊല്ലം കൊട്ടാരക്കര കമ്പംകോട് വാഹനാപകടത്തിൽ യുവാവ് മരിച്ചു. കമ്പംകോട് സ്വദേശി റ്റിജു അലക്സ് (28) ആണ് മരിച്ചത്. റ്റിജു സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് എതിർ ദിശയിൽ നിന്നു വന്ന ഗുഡ്സ് വാൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റ്റിജുവിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ ഏക്ഷിക്കാനായില്ല. മൃതദേഹം ഗോകുലം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. സിവിൽ എഞ്ചിനീയറിംഗ് ജോലി ചെയ്തു വരികയായിരുന്നു റ്റിജു. വീടിന് സമീപത്തെ എം സി റോഡിലാണ് അപകടമുണ്ടായത്.

    അമിതവേഗത്തിലെത്തിയ കാര്‍ പോസ്റ്റിലിടിച്ച് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

    എരുമേലി പ്ലാച്ചേരിയില്‍ അമിത വേഗത്തിലെത്തിയ കാര്‍ പോസ്റ്റിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. റാന്നി മക്കപ്പുഴ സ്വദേശി പ്ലാമൂട്ടില്‍ സഞ്ജു തോമസ് (22) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ എരുമേലി- പ്ലാച്ചേരി റൂട്ടില്‍, പ്ലാച്ചേരിക്കും മുക്കടയ്ക്കും ഇടയിലായിരുന്നു അപകടം.

    സഞ്ജു ഓടിച്ചിരുന്ന കാര്‍ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സഞ്ജുവിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമിത വേഗത്തില്‍ വന്ന വാഹനം വഴിയോരത്തെ പോസ്റ്റില്‍ ഇടിച്ച ശേഷമാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

    ഓടിക്കൂടിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മണിമല പോലീസും, റാന്നിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിനുള്ളില്‍ നിന്നും സഞ്ജുവിനെ പുറത്തെടുത്തത്.
    Published by:Rajesh V
    First published: