• HOME
  • »
  • NEWS
  • »
  • kerala
  • »
  • പത്തനംതിട്ടയിൽ അയൽവാസി പീഡിപ്പിച്ച പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ടയിൽ അയൽവാസി പീഡിപ്പിച്ച പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ

കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചത്. കേസിൽ പ്രതി ജയിലിൽ‍ കഴിയുകയാണ്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    പത്തനംതിട്ട: കോന്നിയിൽ അയൽവാസിയുടെ ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയാണ് മരിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചത്. കേസിൽ പ്രതി ജയിലിൽ‍ കഴിയുകയാണ്.

    പെണ്‍കുട്ടിയെ പീഡിപ്പിച്ച 31കാരനും സമീപവാസിയുമായ വിഷ്ണുവിനെ ജൂലൈയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് വിവരം.

    പെണ്‍കുട്ടിയും അച്ഛനും മുത്തശ്ശിയും മാത്രമാണ് വീട്ടില്‍ താമസം. റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായ പിതാവ് രാവിലെ ജോലിക്ക് പോയ സമയത്തായിരുന്നു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് വിവരം. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്.

    പുലര്‍ച്ചെ പിതാവ് ജോലിക്ക് പോകാനായി ഉണര്‍ന്നപ്പോള്‍ ലൈറ്റ് ഇട്ടത് പെണ്‍കുട്ടിയാണെന്നും ഇതിനുശേഷം വീണ്ടും ഉറങ്ങാന്‍ പോയിരുന്നുവെന്നും മുത്തശ്ശി മൊഴി നല്‍കി. പിന്നീട് എട്ടു മണിയോടെ വീണ്ടും ഉറക്കമുണര്‍ന്നശേഷം പെണ്‍കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടില്ല.

    ഒടുവില്‍ വീടിന്റെ അടുക്കള ഭാഗത്ത് നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും മുത്തശ്ശി പറയുന്നു. കോന്നി പോലീസ് സ്ഥലത്തെത്തി, ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ അറസ്റ്റിൽ; ഒളിച്ചോട്ടം യുവതിയുടെ ഭർത്താവ് ബന്ധം വിലക്കിയ ശേഷം

    പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു ഒളിച്ചോടിയ കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതനും രണ്ട്​ കുട്ടികളുടെ പിതാവുമായ ആലപ്പുഴ മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര മൂന്നാം വാര്‍ഡില്‍ കുറുമ്ബഴക്കയില്‍ വീട്ടില്‍ ടി. താമരാക്ഷന്‍ ( 42 ) പാവുക്കര ചെറുതാഴെയില്‍ വീട്ടില്‍ രണ്ടുമക്കളുടെ മാതാവ് കൂടിയായ റംസിയ( 36) എന്നിവര്‍ക്കെതിരെയാണ്​ കേസ്​. ഇരുവർക്കുമെതിരെ ബാലനീതി നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

    Also Read- ഭാര്യയുടെ വസ്ത്രങ്ങൾ കീറിയെറിഞ്ഞ ശേഷം മർദ്ദിച്ചയാൾ അറസ്റ്റിൽ

    കുറച്ചു കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. റംസിയയുടെ ഭര്‍ത്താവ് ഇവരുടെ ബന്ധം കണ്ടു പിടിക്കുകയും, താമരാക്ഷനുമായുള്ള അടുപ്പം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബന്ധുക്കളുടെയും അയൽവാസികളുടെയും മധ്യസ്ഥതയിൽ പ്രശ്നം ഒത്തുതീർപ്പിലെത്തുകയും ചെയ്തു. ഇനി ഒരിക്കലും താമരാക്ഷനുമായി ബന്ധം ഉണ്ടാകില്ലെന്ന റംസിയ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാല്‍, ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് റംസിയ, താമരാക്ഷനൊപ്പം കാറിൽ കയറി കടന്നുകളയുകയായിരുന്നു.

    Also Read- യുവതിയെ ബലാത്സംഗം ചെയ്ത് കോഴിയുടെ രക്തം കുടിപ്പിച്ചു; ഭർത്താവും പിതാവും അറസ്റ്റിൽ

    വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് റംസിയയെ കാണാതായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. താമരാക്ഷന്‍റെ വീട്ടുകാരും പൊലീസിൽ പരാതി നൽകി. തുടർന്ന് ഇരുവരുടെയും മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും ഇടുക്കിയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇടുക്കിയിൽ താമരാക്ഷന്‍റെ ബന്ധുവീട്ടിൽ നിന്നാണ് കമിതാക്കളെ പൊലീസ് പിടികൂടിയത്. തുടർന്ന് ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
    Published by:Rajesh V
    First published: