നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Onam 2021 | ഇന്ന് ചതയദിനം; യുഗപ്രഭാവനായ ശ്രീനാരായണഗുരുവിന് ജയന്തി

    Onam 2021 | ഇന്ന് ചതയദിനം; യുഗപ്രഭാവനായ ശ്രീനാരായണഗുരുവിന് ജയന്തി

    ഗരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തില്‍ രാവിലെ നടക്കുന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

    ശ്രീ നാരായണഗുരു

    ശ്രീ നാരായണഗുരു

    • Share this:
      തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 167-ാം ജന്മ വാര്‍ഷിക ദിനമാണിന്ന്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഗരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തില്‍ രാവിലെ നടക്കുന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ യുഗപ്രഭാവനായ ഒരു വ്യക്തിത്വമായിരുന്നു ശ്രീനാരായണ ഗുരുദേവന്‍.

      1922 നവംബര്‍ 15ന് ശിവഗിരിയിലെത്തിയ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ യുഗ പ്രഭാവനായ ഗുരുവിനെ കുറിച്ച് സന്ദര്‍ശക ഡയറിയില്‍ കുറിച്ചതും ഈ കാലഘട്ടത്തില്‍ ഏറെ ശ്രദ്ധേയമാണ്. 'ശ്രീ നാരായണഗുരുവിനു തുല്യനായ, അദ്ദേഹത്തെക്കാള്‍ മികച്ച ഒരു മഹാപുരുഷനെയും എനിക്കു ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ല. അനന്തതയിലേക്കു നീട്ടിയിരിക്കുന്ന യോഗനയനങ്ങളും ചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും ഞാന്‍ ഒരുകാലത്തും മറക്കുകയില്ല'

      നാണു ആശാന്‍ എന്നറിയപ്പെട്ടിരുന്ന നാരായണ ഗുരു 1855 ല്‍ തിരുവനന്തപുരത്തെ ചെമ്പഴന്തി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ഗുരു ജയന്തിയുടെ ഓര്‍മ്മയിലാണ് എല്ലാ വര്‍ഷവും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ചതയ ദിനാഘോഷം സംഘടിപ്പിക്കുന്നത്. എന്നാല്‍ ഇക്കുറി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള ആഘോഷങ്ങളാകും സംസ്ഥാനത്ത് നടക്കുക. 1928 സെപ്റ്റംബര്‍ 20-ന് ശിവഗിരി ആശ്രമിത്തിലാ ഗുരു സമാധിയായത്.

      ഗുരുവിന്റേതായി നിരവധി വചനങ്ങളാണ് നാം കേട്ടുശീലിച്ചിട്ടുള്ളത്. അവയൊക്കെ ഒരു നൂറ്റാണ്ടിന് ശേഷവും ഏറെ പ്രസക്തമാണ്. പ്രത്യേകിച്ചും വ്യക്തി ശുചിത്വം, ആര്‍ഭാട രഹിത വിവാഹം എന്നിവയെ സംബന്ധിച്ച ഗുരുവിന്റെ കാഴ്ചപ്പാടുകള്‍.

      കോവിഡ് കാലത്ത് ആള്‍ക്കൂട്ടമൊഴിവാക്കി വിവാഹങ്ങള്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ നടപ്പാകുന്നത് ഗുരുദേവന്‍ മുന്നോട്ടുവച്ച ലളിത വിവാഹമെന്ന ആശയമാണ്. ആര്‍ഭാടത്തോടെയുള്ള വിവാഹച്ചടങ്ങിനെ അദ്ദേഹം എതിര്‍ത്തെന്നു മാത്രമല്ല, വലിയ തുക ചെലവു ചെയ്യാന്‍ മോഹിക്കുന്ന രക്ഷിതാക്കള്‍ ആ തുക മക്കള്‍ക്കായി സേവിങ്‌സ് ബാങ്കിലിടണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. 'ഒരു വിവാഹത്തിനു കൂടിയാല്‍ പത്തുപേര്‍ മാത്രമേ ആകാവൂ. വധൂവരന്മാര്‍, അവരുടെ മാതാപിതാക്കന്മാര്‍, ദമ്പതികളുടെ ഓരോ സഖികള്‍, ഒരു പുരോഹിതന്‍, ഒരു പൗരപ്രധാനി ഇപ്രകാരമാണ് പത്തുപേര്‍'.- ഇതായിരുന്നു ഗുരു വചനം.

      വ്യക്തി ശുചിത്വത്തില്‍ ഏറെ മുന്‍പന്തിയിലാണ് കേരള സമൂഹം. കൊറോണക്കാലത്ത് ഇത് അനിവാര്യതയുമായി മാറി. എന്നാല്‍ ഇത്തരൊരു ശീലത്തിന് മലയാളിയില്‍ അടിത്തറയിട്ടതിനു പിന്നില്‍ ഗുരുദേവന്റെ ഉപദേശവുമുണ്ട്. ദിവസവും രണ്ടുനേരം അടിച്ചുനനച്ച് കുളിക്കുക. വസ്ത്രം മാറുക. വസ്ത്രത്തിന് ഭംഗിയേക്കാള്‍ വൃത്തിയാണ് പ്രധാനം. വീടും പരിസരവും ശുചിത്വം പാലിക്കുക. ഭക്ഷണം ശുചിയുള്ളത് മാത്രം കഴിക്കുക. എന്നിങ്ങനെയായിരുന്നു ഗുരുവിന്റെ ഉപദേശം. വെറുമൊരു ശീലം എന്നതിലുപരി അയിത്തത്തിനെതിരെ ശുചിത്വത്തെ ഗുരുദേവന്‍ ആയുധമാക്കുകയും ചെയ്തു.
      Published by:Jayesh Krishnan
      First published:
      )}