• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൂജപ്പുരയിലെ ഒബ്സർവേഷൻ ഹോമിൽ 17 കാരൻ ജീവനൊടുക്കിയ നിലയിൽ

പൂജപ്പുരയിലെ ഒബ്സർവേഷൻ ഹോമിൽ 17 കാരൻ ജീവനൊടുക്കിയ നിലയിൽ

ട്രെയിനിലെ മോഷണത്തിന് പിടിക്കപ്പെട്ട് ഒബ്സർവേഷൻ ഹോമിലെത്തിയതാണ്

  • Share this:

    തിരുവനന്തപുരം: പൂജപ്പുരയിലെ ഒബ്സർവേഷൻ ഹോമിൽ 17 കാരൻ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ട്രെയിനിലെ മോഷണത്തിന് പിടിക്കപ്പെട്ട് ഒബ്സർവേഷൻ ഹോമിലെത്തിയ കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത്.

    Also read-കാര്യക്ഷമമായി അന്വേഷിച്ചില്ല; പാലക്കാട് വിദ്യാർത്ഥിനിയും യുവാവും മരിച്ചതിൽ പൊലീസിനെതിരെ ബന്ധുക്കള്‍

    വൈകുന്നേരമായപ്പോൾ കുട്ടികളെ റൂമിൽ നിന്ന് പുറത്തിറക്കുന്ന സമയത്ത് വാതിൽ തുറന്ന് നോക്കിയപ്പോൾ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെന്നാണ് ജീവനക്കാർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. തോർത്ത് ഉപയോഗിച്ചാണ് കുരുക്കിട്ടിരുന്നത്. ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

    Published by:Sarika KP
    First published: