HOME /NEWS /Kerala / തലശ്ശേരിയിൽ കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; ഡോക്ടർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

തലശ്ശേരിയിൽ കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; ഡോക്ടർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

സംഭവത്തിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

സംഭവത്തിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

സംഭവത്തിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

  • Share this:

    തലശ്ശേരി: ചികിത്സാ പിഴവ് മൂലം കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നു എന്ന പരാതിയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആകാമെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കണ്ണൂർ ഡെപ്യൂട്ടി ഡിഎംഒ ആണ് പ്രാഥമിക അന്വേഷണം നടത്തിയത്.

    കുട്ടിയുടെ കൈയ്യിലേക്ക് രക്തയോട്ടം നിലയ്ക്കുന്ന സാഹചര്യമുണ്ടായി. ഇതാണ് സാഹചര്യം സങ്കീർണ്ണമാക്കിയത്. സമാന സാഹചര്യങ്ങളിൽ രക്തയോട്ടം നിലയ്ക്കുന്ന സ്ഥിതി സാധാരണയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിന് സമർപ്പിച്ചു. ഡിഎച്ച്എസ് ൽ നിന്നുള്ള പ്രത്യേക സംഘം പരാതിയിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

    തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പതിനേഴുകാരൻ സുൽത്താന്റെ കൈ ആണ് മുറിച്ചുമാറ്റേണ്ടി വന്നത്. സംഭവത്തിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സുൽത്താനെ ചികിൽസിച്ച എല്ലു രോഗ വിദഗ്ദൻ ഡോ. വിജുമോനെതിരെയാണ് പിതാവിന്റെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തത്. തലശ്ശേരി എഎസ്പി, പി.നിഥിൻ രാജാണ് കേസന്വേഷിക്കുന്നത്.

    Also Read- കാൽനടയായി ഹജ്ജിന്; മലപ്പുറത്തെ ഷിഹാബിന് വിസയ്ക്കുള്ള അപേക്ഷ പാകിസ്ഥാൻ കോടതി തളളി

    ഒക്ടോബർ 30 നാണ് ഫുട്ബോൾ കളിക്കിടെ വീണ് പരിക്കേറ്റ സുൽത്താനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുൽത്താന്റെ കൈയ്യിന്റെ എല്ല് പൊട്ടിയിരുന്നു. തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ എക്സ്-റേ മെഷീൻ കേടായിരുന്നതിനെ തുടർന്ന് കൊടുവള്ളി കോ-ഓപറേറ്റീവ് ആശുപത്രിയിൽ പോയി. എക്സ്-റേ എടുത്ത് വീണ്ടും തലശ്ശേരി ആശുപത്രിയിൽ എത്തി.

    കൈയ്യിലെ രണ്ട് എല്ല് പൊട്ടിയിരുന്നു. എക്സ്-റേ ഫോട്ടോ അസ്ഥിരോഗ വിഭാഗം ഡോക്ടർക്ക് അയച്ചു കൊടുത്തു. തുടർന്ന് കൈ സ്കെയിൽ ഇട്ട് കെട്ടി. കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡോ. വിജുമോൻ അടുത്ത ദിവസം ശസ്ത്രക്രിയ നിർദേശിച്ചു. എന്നാൽ നടപടികൾ കൈക്കൊണ്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു.

    നവംബർ ഒന്നിന് സുൽത്താന്റെ കൈ നിറം മാറിത്തുടങ്ങി. തുടർന്ന് ഡോ. വിജുമോൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്നും ഒരു പൊട്ടൽ പരിഹരിച്ചുവെന്ന് അറിയിക്കുകയും ചെയ്തു. നവംബർ 11 നാണ് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്ന് നിർദേശിച്ചത്.

    പരിയാരം മെഡിക്കൽ കോളേജിൽ മികച്ച ചികിത്സ കിട്ടിയില്ലെന്നും ഒടിഞ്ഞ കൈ മുറിച്ച് മാറ്റണമെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് കുടുംബം കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തുന്നത്. ഇവിടെ വെച്ചാണ് കൈമുട്ടിന് താഴെ ഭാഗം മുറിച്ചുമാറ്റിയത്.

    പാലയാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് സുൽത്താൻ. തലശേരി ചേറ്റംകുന്ന് നാസാ ക്വാർട്ടേർസിൽ അബൂബക്കർ സിദ്ധിഖിന്റെ മകനാണ്. സർക്കാർ ആശുപത്രി അധികൃതരുടെ ഭാഗത്തുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബം പരാതി നൽകിയിട്ടുണ്ട്.

    First published:

    Tags: Thalassery