നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Expats Return | കുവൈറ്റില്‍നിന്നുള്ള പ്രത്യേക വിമാനം കൊച്ചിയിലെത്തി; നാടണഞ്ഞത് 177 പ്രവാസികൾ 

    Expats Return | കുവൈറ്റില്‍നിന്നുള്ള പ്രത്യേക വിമാനം കൊച്ചിയിലെത്തി; നാടണഞ്ഞത് 177 പ്രവാസികൾ 

    Expats from Kuwait | കുവൈറ്റില്‍നിന്ന് ഉച്ചക്ക് 1.45ന് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരില്‍ സന്ദര്‍ശക വിസയിലെത്തി മടങ്ങിപ്പോകാന്‍ കഴിയാത്തവരും ഗര്‍ഭിണികളും നാട്ടിലെത്തി അടിയന്തര ചികിത്സ ലഭിക്കേണ്ടവരും ഉള്‍പ്പെടുന്നു. 

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കൊച്ചി: കുവൈറ്റില്‍നിന്ന് പ്രവാസികളുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയിലെത്തി. രാത്രി 9.30ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തിൽ  177 യാത്രക്കാരാണുള്ളത്. ഇവരെ കൂടാതെ നാലു കുട്ടികളും കൊച്ചിയിലെത്തിയ വിമാനത്തിലുണ്ടായിരുന്നു.

      കുവൈറ്റില്‍നിന്ന് ഉച്ചക്ക് 1.45ന് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരില്‍ സന്ദര്‍ശക വിസയിലെത്തി മടങ്ങിപ്പോകാന്‍ കഴിയാത്തവരും ഗര്‍ഭിണികളും നാട്ടിലെത്തി അടിയന്തര ചികിത്സ ലഭിക്കേണ്ടവരും ഉള്‍പ്പെടുന്നു.

      അതേസമയം, കുവൈറ്റ് വിമാനത്താവളത്തില്‍ പ്രവാസികള്‍ക്ക് റാപ്പിഡ് ടെസ്റ്റ് ഉണ്ടായിരുന്നില്ല. തെര്‍മല്‍ സ്‌കാന്‍ നടത്തി പനിയില്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് ആളുകളെ വിമാനത്തില്‍ കയറ്റിയത്. യാത്രക്കാരിയുടെ പട്ടികയില്‍ ഇടം നേടാന്‍ കഴിയാത്ത ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുവൈറ്റ് വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു.

      TRENDING:'അതിർത്തിയിൽ പാസ് നൽകുന്നില്ല; KSRTC ​പോലും ഓടി​ക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാശി നല്ലതല്ല': ചെന്നിത്തല [NEWS]കേരളത്തിലേക്ക് മടങ്ങിവരുന്ന 300 പ്രവാസികളുടെ യാത്രാ ചെലവ് ഏറ്റെടുക്കും: വെൽഫെയർ പാർട്ടി [NEWS]മാലദ്വീപ് കപ്പല്‍ പുറപ്പെട്ടു; നാളെ രാവിലെ കൊച്ചിയിലെത്തും [NEWS]

      ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഗതാഗതക്കുരുക്ക് മൂലം വളരെ വൈകിയാണ് വിമാനത്താവളത്തില്‍ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. കുവൈറ്റില്‍ ഞായറാഴ്ച മുതല്‍ സമ്പൂർണ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള വിമാന സര്‍വീസുകളുടെ കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

      Published by:Rajesh V
      First published:
      )}