• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട് കഞ്ചാവ് വേട്ട; 18 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ 

പാലക്കാട് കഞ്ചാവ് വേട്ട; 18 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ 

പാലക്കാട് നോർത്ത് പോലീസ്  അന്വേഷണം ആരംഭിച്ചു

പിടിച്ചെടുത്ത കഞ്ചാവുമായി പോലീസ്

പിടിച്ചെടുത്ത കഞ്ചാവുമായി പോലീസ്

  • Share this:
ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനു സമീപം ബാഗിൽ സൂക്ഷിച്ച 18 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ  കണ്ടെത്തി. ജില്ലാ ലഹരി വിരുദ്ധ സേനയും ടൗൺ നോർത്ത് പോലീസും സംയുക്തമായി  നടത്തിയ  പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പാലക്കാട് നോർത്ത് പോലീസ്  അന്വേഷണം ആരംഭിച്ചു.

കണ്ടെത്തിയ കഞ്ചാവിന് ചില്ലറ വിപണിയിൽ  9 ലക്ഷം രൂപ വിലവരും. കഴിഞ്ഞ ദിവസം  4 കിലോ കഞ്ചാവ് ഒലവക്കോട് ജംഗ്ഷൻ റയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയിരുന്നു. പരിശോധന ശക്തമായതോടെ  കഞ്ചാവ് ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടതാണെന്നാണ് സൂചന.

പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ലഹരിക്കടത്ത് വർദ്ധിച്ചു വരുന്നതായി വിവരം ലഭിച്ചിട്ടുണ്ട് . വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.
First published: