കൊല്ലത്ത് ഒന്നരവയസുകാരനെ തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു. മയ്യനാട് പുല്ലിച്ചിറ കക്കാകടവ് സ്വദേശി രാജേഷ് ആതിര ദമ്പതികളുടെ മകൻ അർണവിനെയാണ് തെരുവുനായകള്‍ ആക്രമിച്ചത്. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ കുട്ടിയുടെ പുറത്തും തലയിലും ചെവിയ്ക്ക് മുകളിലുമായി മുറിവേറ്റിട്ടുണ്ട്.
വീട്ടുമുറ്റത്ത് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് നായക്കൂട്ടം കുഞ്ഞിനെ ആക്രമിച്ചതെന്ന് മുത്തശ്ശി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.