കടലുണ്ടി പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പൊട്ടികടവത്ത് പടിഞ്ഞാറ്റുമുറി ഹരിദാസന്റെ മകന്‍ പതിനെട്ടുകാരനായ അഭിനവ് ആണ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി മുണ്ടുപറമ്പില്‍ സ്വദേശിയാണ് അഭിനവ്.
കടലുണ്ടി പുഴയിലെ കരുവാള മുഴിക്കല്‍ കടവില്‍ വൈകീട്ട് കുളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന ഉടനെ തന്നെ കുട്ടിയെ കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Death |ഇടുക്കിയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
ഇടുക്കി: കട്ടപ്പനയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. പൂവേഴ്‌സ്മൗണ്ട് ഊരുകുന്നത്ത് ഷിബു ഡാനിയേല്‍(39) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.
ഷിബുവിന്റെ ഭാര്യ ജിന്‍സി ഗര്‍ഭിണിയാണ്. അതിനാല്‍ കുറച്ചുദിവസങ്ങളായി വീട്ടിലെ ജോലികള്‍ ഷിബുവായിരുന്നു ചെയ്തിരുന്നത്. രാവിലെ ഭക്ഷണം ഉണ്ടാക്കുന്നതിനിടെയാണ് വലിയ ശബ്ദത്തോടെ കുക്കര്‍ പൊട്ടിത്തെറിച്ചത്.
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയില്‍ വന്നിടിച്ചു. തലയ്ക്ക് പരിക്കേറ്റ ഷിബുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.
Couples Died | വീടിന് തീപിടിച്ചു ദമ്പതികൾ മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ; കത്തിനശിച്ചത് രണ്ടുദിവസം മുമ്പ് ഗൃഹപ്രവേശം നടത്തിയ വീട്
ഇടുക്കി: വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു. ഇടുക്കി പുറ്റടി സ്വദേശി രവീന്ദ്രൻ(50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൾ ശ്രീധന്യ ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. അതേസമയം തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊള്ളലേറ്റ് പുറത്തേക്ക് ഓടിയ ശ്രീധന്യയുടെ നിലവിളി കേട്ടാണ് സമീപവാസികൾ ഓടിയെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. ഇവർ എത്തിയതിന് ശേഷമാണ് തീ അണയ്ക്കാനായത്. രവീന്ദ്രനെയും ഉഷയെയും പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. വീട് പൂർണമായി കത്തിനശിച്ച നിലയിലാണ്.
ലൈഫ് പദ്ധതി പ്രകാരം വീട്ടിൽ രണ്ടു ദിവസം മുമ്പാണ് രവീന്ദ്രനും കുടുംബവും താമസം തുടങ്ങിയത്. ഏറെ കഷ്ടപ്പെട്ടാണ് ലൈഫ് പദ്ധതിയിലെ വീട് രവീന്ദ്രന് പൂർത്തിയാക്കാനായത്. എന്നാൽ ഗൃഹപ്രവേശം നടത്തി മൂന്നാം ദിവസം ദമ്പതികളുടെ മരണവാർത്തയാണ് നാടിനെ നടുക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drowned to death, Student