• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident Death | സോപ്പുപൊടി നിർമ്മാണ മെഷീനിൽ കുടുങ്ങി 18കാരൻ മരിച്ചു

Accident Death | സോപ്പുപൊടി നിർമ്മാണ മെഷീനിൽ കുടുങ്ങി 18കാരൻ മരിച്ചു

ഇന്ന് വൈകിട്ട് സോപ്പ് കമ്പനിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മകന്‍ മുഹമ്മദ് ഷാമില്‍ മെഷീനിനുള്ളില്‍ കുടുങ്ങി കിടക്കുന്നത് കണ്ടത്

Dead-body

Dead-body

  • Share this:
    മലപ്പുറം: സോപ്പുപൊടി നിര്‍മിക്കുന്ന മെഷീനിനുള്ളില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് തെച്ചിയോടന്‍ ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (18) ആണ് മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം ഉണ്ടായത്. ഇന്ന് വൈകിട്ട് സോപ്പ് കമ്പനിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മകന്‍ മുഹമ്മദ് ഷാമില്‍ മെഷീനിനുള്ളില്‍ കുടുങ്ങി കിടക്കുന്നത് കണ്ടത്.

    പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    വയനാട് കാറും ടാങ്കറും കൂട്ടിയിടിച്ചു; കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു; നാലു വയസുകാരന് ഗുരുതര പരിക്ക്

    കാക്കവയലില്‍ കാറും ടാങ്കര്‍ ലോറിയില്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു(Death). തമിഴ്‌നാട് അതിര്‍ത്തിയിലെ പാട്ടവയല്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം. സ്വശേദി പ്രവീഷ് (39), അമ്മ പ്രേമലത (62), ഭാര്യ ശ്രീജിഷ (34) എന്നിവരാണ് മരിച്ചത്.

    Also Read-Train Tragedy| ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോള്‍ പാളത്തില്‍ ഇറങ്ങിനിന്ന ഏഴു പേര്‍ക്ക് ദാരുണാന്ത്യം

    അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാലു വയസ്സുള്ള മകന്‍ ആരവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുല്‍ത്താന്‍ ബത്തേരി ഭാഗത്തുനിന്ന് പാലുമായി കല്‍പറ്റയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും ബാലുശ്ശേരിയില്‍ നിന്ന് പാട്ടവയലിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

    പാമ്പു പിടിക്കുന്നതിനിടെ പാമ്പുപിടിത്തക്കാരന് കടിയേറ്റു; മൂർഖന്റെ കടിയേറ്റിട്ടും പിടികൂടി കുപ്പിയിലാക്കി


    പാമ്പു പിടിക്കുന്നതിനിടെ പാമ്പുപിടുത്തക്കാരന് കടിയേറ്റു. തട്ടാമല സന്തോഷ് (Thattamala Santhosh) എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനാണ് കടിയേറ്റത്. മൂർഖൻ (Cobra)പാമ്പിന്‍റെ കടിയേറ്റ സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം മൈലാപ്പൂരിൽ വച്ചാണ് പാമ്പു കടിയേൽക്കുന്നത്. കടിയേറ്റ ശേഷവും പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് ആശുപത്രിയിലേക്ക് പോയത്.

    രാവിലെ 6.30 ഓടെയാണ് സന്തോഷിന് മൂര്‍ഖന്‍റെ കടിയേല്‍ക്കുന്നത്. മീന്‍ വളര്‍ത്തുന്ന ടാങ്കിന് സമീപം പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ സന്തോഷിനെ വിവരം അറിയിക്കുകയായിരുന്നു. പാമ്പ് മീന്‍ പിടിക്കാനുപയോഗിക്കുന്ന വലയില്‍ കുടുങ്ങിയപ്പോള്‍ അതില്‍ നിന്നും പാമ്പിനെ പുറത്തെടുക്കുന്നതിനിടയിലാണ് കടിയേല്‍ക്കുന്നത്. സന്തോഷിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.
    Published by:Anuraj GR
    First published: