ആലപ്പുഴ: ഹരിപ്പാട് തൃക്കുന്നപ്പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാർഥി മുങ്ങിമരിച്ചു. തൃക്കുന്നപ്പുഴ ഷഹീം മൻസിൽ ഹാനി ഹാരിസ് (ഇജാസ് 18) ആണ് മരിച്ചത്. കൊല്ലം-ആലപ്പുഴ ജലപാതയിലാണ് സംഭവം.
വെളളിയാഴ്ച വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം ജലപാതയിൽ തൃക്കുന്നപ്പുഴ സ്പിൽവേക്ക് സമീപത്തുളള കടവിൽ നിന്നും മറുകരയിലേക്ക് നീന്തുന്നതിനിടയിലാണ് അപകടം.
Also read-തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു
സുഹൃത്തുക്കൾ നീന്തി രക്ഷപെട്ടു. ഓടിക്കൂടിയ നാട്ടുകാർ ഹാനിയെ കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്ക്കാരം നടത്തി. കൊന്നപ്പറമ്പിൽ വടക്കതിൽ ഹാരീസ്,ജെസ്നി ദമ്പതികളുടെ മകനാണ് ഹാനി ഹാരിസ് സഹോദരി: ഹന ഹാരീസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.