നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കായംകുളത്ത് ഡിവൈഎഫ്‌ഐയില്‍ കൂട്ടരാജി; രാജിവച്ചത് 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 പേർ

    കായംകുളത്ത് ഡിവൈഎഫ്‌ഐയില്‍ കൂട്ടരാജി; രാജിവച്ചത് 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 പേർ

    ഡി.വൈ.എഫ്.ഐയോട് റിപ്പോർട്ട് തേടി സി.പി.എം ജില്ലാ സെക്രട്ടറി.

    News18

    News18

    • Share this:
      ആലപ്പുഴ: കായംകുളത്തെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയിൽ കൂട്ടരാജി. 21 അംഗ കമ്മിറ്റിയിലെ ബ്ലോക്ക് കമ്മിറ്റിയില്‍ 19പേരും രാജിവെച്ചു. കായംകുളം എം.എല്‍.എ യു.പ്രതിഭയുമായി നിലനിന്ന തർക്കമാണ് ഇപ്പോൾ ഡി.വൈ.എഫ്.ഐയിലെ കൂട്ടരാജിയിൽ കലാശിച്ചിരിക്കുന്നത്. ഡിവൈഎഫ്ഐ കായംകുളം മേഖലാ സെക്രട്ടറിയും പ്രസിഡന്റും രാജിവച്ചവരിൽ ഉൾപ്പെടുന്നു.
      TRENDING:COVID 19 | ഗൾഫ് രാജ്യങ്ങളിലായി രണ്ട് മലയാളികള്‍ കൂടി മരിച്ചു [NEWS]കോവിഡ് സംശയിക്കുന്ന കാസർഗോഡ് സ്വദേശി മുംബൈയിൽ ചികിത്സ കിട്ടാതെ മരിച്ചു [NEWS]കോവിഡ് വാർത്താസമ്മേളനങ്ങൾ: ഫേസ്ബുക്ക് ഫോളോവേഴ്സിൽ ഉമ്മൻചാണ്ടിയെ പിന്നിലാക്കി പിണറായി വിജയൻ [NEWS]

      കായംകുളം നിയോജക മണ്ഡലത്തിൽ പൊലീസും ഡി.വൈ.എഫ്.ഐ ബ്ലോക്ക് നേതൃത്വവും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും പാർട്ടി നേതൃത്വം ഇടപെടുന്നില്ലെന്നാണ് രാജിവച്ചവർ ചൂണ്ടിക്കാട്ടുന്നത്.  എം.എൽ.എയുമായുള്ള തർക്കത്തിലും പാർട്ടി നേതൃത്വം ഡി.വൈ.എഫ്.ഐ നേതാക്കൾക്കൊപ്പമല്ലെന്നും ഇവർ ആരോപിക്കുന്നു. ഏരിയാ, ജില്ലാ കമ്മിറ്റി നേതൃത്വത്തിന് ഇതുസംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ട്.

      കൂട്ടരാജി സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ നിർദ്ദേശം നൽകി. ഡി വൈ.എഫ്.ഐ ജില്ലാ നേതൃത്വത്തോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്

      Published by:Aneesh Anirudhan
      First published:
      )}