• HOME
  • »
  • NEWS
  • »
  • kerala
  • »
  • Found Dead| കോഴിക്കോട് ബാലുശ്ശേരിയിൽ 19കാരനും 15കാരിയും ഒരേമരത്തിൽ തൂങ്ങിമരിച്ച നിലയിൽ

Found Dead| കോഴിക്കോട് ബാലുശ്ശേരിയിൽ 19കാരനും 15കാരിയും ഒരേമരത്തിൽ തൂങ്ങിമരിച്ച നിലയിൽ

വട്ടോളി ബസാർ ചൂരക്കണ്ടി മലക്ക് മുകളിലെ മരത്തിൽ ഇന്ന് രാവിലെയാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കോഴിക്കോട് (Kozhikode) ബാലുശ്ശേരിയിൽ (Balussery) 19കാരനെയും 15കാരിയെയും ഒരേ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി കരുമലയിലാണ് സംഭവം. താമരശ്ശേരി അണ്ടോണ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനി, പനങ്ങാട് ചൂരക്കണ്ടി അനിൽകുമാറിന്റെ മകൻ അഭിനവ് (19) എന്നിവരാണ് മരിച്ചത്.

    വട്ടോളി ബസാർ ചൂരക്കണ്ടി മലക്ക് മുകളിലെ മരത്തിൽ ഇന്ന് രാവിലെയാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താമരശ്ശേരി ഗവ. ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പതിനഞ്ചുകാരി. അഭിനവ് കോരങ്ങാട് ഭാഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇവർ പ്രണയത്തിലായിരുന്നു എന്നാണ് സൂചന. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    തൃക്കാക്കരയിലെ പെണ്‍കുഞ്ഞ് ഇനി അച്ഛനൊപ്പം;പരിക്കുകള്‍ ഭേദമായി; ആശുപത്രിയില്‍ പിറന്നാള്‍ ആഘോഷം

    എറണാകുളം തൃക്കാക്കരയിൽ ശരീരമാസകലം ഗുരുതര പരുക്കുകളോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുഞ്ഞ് ആശുപത്രി വിട്ടു. കുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി താൽക്കാലികമായി അച്ഛന് നൽകി. കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് കൊണ്ടു പോയി.

    തീർത്തും ഗുരുതരമായ അവസ്ഥയിൽ ഫെബ്രുവരി 20 നാണ് കുഞ്ഞിനെ അമ്മയും അമ്മൂമ്മയും കുട്ടിയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രത്യേക മെഡിക്കൽ സംഘമാണ് കുട്ടിയുടെ ചികിത്സ ഏറ്റെടുത്തത്. ആശുപത്രി വിടുകയാണെങ്കിലും സംസാരശേഷി വീണ്ടെടുക്കുന്നതിനായുള്ള വിദഗ്ധ ചികിത്സ കോലഞ്ചേരിയിൽ തന്നെ തുടരുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി താൽക്കാലികമായി അച്ഛന് നൽകി.

    കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രവേശിക്കും. കുട്ടിയുടെ സംരക്ഷയിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ കുട്ടിയുടെ അമ്മയ്ക്കതിരെ തൃക്കാക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. മൂന്നാം പിറന്നാൾ ആശുപത്രിയിൽ ആഘോഷിച്ച ശേഷമാണ് കുഞ്ഞ് മടങ്ങിയത്.

    കുട്ടി ചെറിയ ചില വാക്കുകൾ സംസാരിച്ച് തുടങ്ങിയിട്ടുണ്ട്, സംസാരശേഷി വീണ്ടെടുക്കുന്നതിന്റെ തുടക്കമായാണ് ഇതിനെ കാണുന്നത്. കുഞ്ഞ് തനിയെ ഇരിക്കാനും തുടങ്ങിയിട്ടുണ്ട്, ഇടതു കൈയുടെ ശസ്ത്രക്രിയയും വിജയകരമാണ്. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണഗതിയിൽ ആയിട്ടുണ്ട്.
    തീർത്തും ഗുരുതരമായ അവസ്ഥയിലാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . 72 മണിക്കൂറുകൾ നിർണായകം ആണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. നിരന്തര നിരീക്ഷണത്തിനും ചികിത്സകൾക്കും ശേഷമാണ് ഇപ്പോൾ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിന്റെ സൂചനകൾ പ്രകടമാകുന്നത്.
    Published by:Rajesh V
    First published: