ഇടുക്കി: പനംകൂട്ടിയിൽ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മങ്കുവ പെരിമാട്ടിക്കുന്നേൽ ഡിയോൺ (19) ആണ് മരിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. പനംകൂട്ടി കൈത്തറിപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്. മൂന്നുപേർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡിന് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. മങ്കുവ സ്വദേശികളായ ഇലവുങ്കൽ ആഷിൻ ഷാജി, അള്ളിയാങ്കൽ അഭിനവ് ദീപ്തി എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം എറണാകുളത്തേക്ക് കൊണ്ടുപോയി . അപകടത്തിൽ മരിച്ച ഡിയോണിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Accident Death, Idukki accident