നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കശ്മീരിലെ 190 സ്കൂളുകൾ ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും

  കശ്മീരിലെ 190 സ്കൂളുകൾ ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും

  കഴിഞ്ഞദിവസം, 50 പൊലീസ് സ്റ്റേഷൻ പരിധികളിൽ കൂടി നിരോധനാജ്ഞയ്ക്ക് ഇളവ് ഏർപ്പെടുത്തി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   ശ്രീനഗർ: മേഖലയിലെ 190 പ്രൈമറി സ്കൂളുകൾ ഇന്ന് തുറക്കുമെന്ന് ശ്രീനഗർ ജില്ലാ ഭരണകൂടം അറിയിച്ചു. പ്ലാനിങ് ആൻഡ് ഡെവലപ്മെന്‍റ് സെക്രട്ടറി രോഹിത് കൻസാലാണ് സ്കൂളുകൾ തുറക്കുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

   കഴിഞ്ഞദിവസം, 50 പൊലീസ് സ്റ്റേഷൻ പരിധികളിൽ കൂടി നിരോധനാജ്ഞയ്ക്ക് ഇളവ് ഏർപ്പെടുത്തിയെന്നും രോഹിത് കൻസാൽ അറിയിച്ചു. എട്ടു മണിക്കൂറാണ് നിരോധനാജ്ഞയ്ക്ക് ഇളവ് അനുവദിച്ചിരിക്കുന്നത്. താഴ്‌വരയിലെ ജനജീവിതം സാധാരണഗതിയിലേക്ക് പതിയെ മാറുന്നുണ്ടെന്നും കൻസാൽ പറഞ്ഞു.

   അതേസമയം, ജമ്മു കശ്മീർ താഴ് വരയിലെ പത്തോളം ടെലഫോൺ എക്സചേഞ്ചുകൾ പ്രവർത്തനസജ്ജമാക്കി. ശനിയാഴ്ച 17 ഓളം കേന്ദ്രങ്ങളിൽ സർവീസ് സജ്ജമാക്കിയിരുന്നു. ലാൻഡ് ലൈൻ ഫോണുകളിൽ ഒന്നിൽ നിന്ന് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നെന്ന് മനസിലായതിനെ തുടർന്ന് പ്രവർത്തന സജ്ജമാക്കിയ 17 എക്സ്ചേഞ്ചുകളിൽ ഒന്ന് അടച്ചു.

   സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി

   ഞായറാഴ്ച ദാൽ തടാകം, സിവിൽ സെക്രട്ടേറിയറ്റ്, ശ്രീനഗർ ജില്ലയിലെ നിഷത്, ഉത്തര കശ്മീരിലെ പഠാൻ, ബോണിയാർ, ബാരാമുള്ള, ബഡ്ഗം ജില്ലയിലെ ചഡൂര, ചാർ-ഇ-ഷരിഫ്, തെക്കൻ കശ്മീരിലെ അയിഷ്മുഖം എന്നിവിടങ്ങളിലെ എക്സ്ചേഞ്ചുകളിലാണ് ഞായറാഴ്ച തുറന്നത്.

   First published: