നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • CPM Kerala | 1951 വനിതാ ബ്രാഞ്ച് സെക്രട്ടറിമാര്‍; ചരിത്രമെഴുതി സിപിഎം

    CPM Kerala | 1951 വനിതാ ബ്രാഞ്ച് സെക്രട്ടറിമാര്‍; ചരിത്രമെഴുതി സിപിഎം

    കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വനിതാ ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്ളത്

    News18 Malayalam

    News18 Malayalam

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്തെ സി പി എം(cpm) ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 35,179 ബ്രാഞ്ച് കമ്മറ്റികളില്‍ 1951 ഇടങ്ങളില്‍ വനിതകളെയാണ് ബ്രാഞ്ച് സെക്രട്ടറിമാരായി(branch secretaries) തിരഞ്ഞെടുത്തിരിക്കുന്നത്.

      കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വനിതാ ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്ളത്.കൂടുതല്‍ സ്ത്രീകളെ സംഘടന പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സ്ത്രീകളെ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബ്രാഞ്ച് തലത്തില്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് പാര്‍ട്ടി അവസരം നല്‍കുന്നത്. കഴിഞ്ഞ സമ്മേളനങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ അവസരമാണ് സ്ത്രീകള്‍ക്ക് സിപിഎം നല്‍കുന്നത്.

      വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

      തിരുവനന്തപുരം 150, കൊല്ലം 204, പത്തനംതിട്ട 122, ആലപ്പുഴ 186, കോട്ടയം 60, ഇടുക്കി 100, എറണാകുളം 109, തൃശ്ശൂര്‍ 137, പാലക്കാട് 141, മലപ്പുറം 72,കോഴിക്കോട് 345, വയനാട് 44, കണ്ണൂര്‍ 158, കാസര്‍കോട് 123.

      CPM | മന്ത്രി വി എൻ വാസവൻ്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി സിപിഎം; ജോർജ് മാത്യു സംഘടനാരംഗത്തേക്ക്

      മന്ത്രി വി എൻ വാസവൻ്റെ (VN Vasavan) പ്രൈവറ്റ് സെക്രട്ടറി ജോർജ് മാത്യുവിനെ മാറ്റി. മന്ത്രിയുടെ ആവശ്യ പ്രകാരമാണ് സി പി എം (CPM) സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ നടപടിയെന്നാണ് സൂചന. കൊല്ലം (KOLLAM) ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ജോർജ് മാത്യുവിനെ സംഘടനാ ചുമതലയിലേക്ക് മടക്കിയതെന്നാണ് നേത്യത്വത്തിൻ്റെ വിശദീകരണം. കഴിഞ്ഞ ആഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജോർജ് മാത്യുവിനെ മാറ്റാനുള്ള തീരുമാനം എടുത്തത്. മന്ത്രി വാസവനമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് നടപടിയെന്നാണ് വിവരം.

      ജോർജ് മാത്യുവിനെതിരേ വാസവൻ പാർട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി  നൽകിയിരുന്നതായും സൂചനയുണ്ട്. എന്നാൽ സിപിഎം സംസ്ഥാന നേതൃത്വവും മന്ത്രിയുടെ ഓഫീസും ഇത് നിഷേധിക്കുന്നു. കൊല്ലത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ രണ്ട് നേതാക്കൾ അടുത്തിടെ പാർട്ടി നടപടി നേരിട്ടിരുന്നു. ഇവർക്ക് പകരം ജില്ലയിലെ സമ്മേളന നടത്തിപ്പ് ഏകോപനത്തിനായി ജോർജ് മാത്യുവിനെ ജില്ലയിലേക്ക് അയച്ചുവെന്നാണ് വിശദീകരണം. ജോർജ് മാത്യുവിനെ മാറ്റിയെങ്കിലും പകരം പ്രൈവറ്റ് സെക്രട്ടറിയെ തീരുമാനിച്ചിട്ടില്ല അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ മാത്തുക്കുട്ടിക്കാണ് ചുമതല. ജോർജ് മാത്യു തിങ്കളാഴ്ച ചുമതല ഒഴിയും.

      ബിനീഷിന്റെ ജാമ്യം; കോടിയേരിക്കും സിപിഎമ്മിനും ആശ്വാസം

      ഇഡി (enforcement directorate)കേസിൽ ബിനീഷ് കോടിയേരിക്ക് (Bineesh Kodiyeri)ജാമ്യം കിട്ടിയതോടെ സിപിഎം(cpm) സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരി ബാലകൃഷ്ണന്റെ (Kodiyeri Balakrishnan) മടങ്ങി വരവും വേഗത്തിലാകും.  ഫെബ്രുവരിയിലെ സംസ്ഥാന സമ്മേളനത്തിനു മുൻപേ കോടിയേരി സെക്രട്ടറി സ്ഥാനത്തു മടങ്ങിയെത്താനാണ് സാധ്യത.

      ബിനീഷ് കോടിയേരി അറസ്റ്റിലായതിനു പിന്നാലേ കഴിഞ്ഞ നവംബർ 13നാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. തുടർ ചികിത്സ ആവശ്യമായതിനാൽ അവധി അനുവദിക്കുന്നു എന്നായിരുന്നു സിപിഎം സെക്രട്ടേറിയറ്റിന്റെ വിശദീകരണം. തദ്ദേശ തെരഞ്ഞെടുപ്പിന് ആഴ്ചകൾക്കു മുൻപായിരുന്നു മുന്നണിയുടെ നായകന്റെ മാറ്റം. മകനെതിരേ ഉയരുന്ന ആരോപണങ്ങൾ പാർട്ടിയേയും മുന്നണിയേയും ബാധിക്കാതിരാക്കാനുള്ള കരുതലായിരുന്നു കോടിയേരിയുടെ തീരുമാനം.

      Also Read- അനുപമയുടെ പരാതിയിൽ പൊലീസിന് വീഴ്ച്ചപറ്റിയിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ചശേഷമെ പറയാൻ കഴിയൂ': വനിതാ കമ്മീഷൻ അധ്യക്ഷ

      ബിനിഷിന് ജാമ്യം കിട്ടിയതോടെ സെക്രട്ടറി സ്ഥാനത്തേക്കു മടങ്ങിവരാൻ കോടിയേരിക്കു മുന്നിലുള്ള തടസ്സം പൂർണമായും നീങ്ങുകയാണ്. ആലപ്പുഴ സമ്മേളനത്തിൽ പിണറായിയുടെ പകരക്കാരനായി സിപിഎം സെക്രട്ടറിയായ കോടിയേരിക്ക് തൃശൂരിലേത് രണ്ടാം ഊഴമായിരുന്നു. സിപിഎം മാനദണ്ഡം അനുസരിച്ച് ഒരു തവണ കൂടി സെക്രട്ടറിയാകാം.

      എറണാകുളത്ത് കോടിയേരിയുടെ മൂന്നാമൂഴമാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംസ്ഥാന സെക്രട്ടറിയുടെ ചുമതല എ.വിജയരാഘവനു കൈമാറിയെങ്കിലും തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനെ നയിച്ചത് കോടിയേരി തന്നെയായിരുന്നു. സീറ്റ് വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും നിർണയാക ഇടപെടലുകളാണ് കോടിയേരി നടത്തിയത്.

      ആരോഗ്യം കൂടി മെച്ചപ്പെട്ടതോടെ ബിനീഷിന്റെ ജയിൽ വാസം മാത്രമായിരുന്നു തിരിച്ചുവരവിന് തടസ്സം. അടുത്തയാഴ്ചത്തെ സംസ്ഥാന സമിതി യോഗത്തിൽ കോടിയേരിയുടെ തിരിച്ചുവരവ് തീരുമാനിക്കപ്പെടാനാണ് സാധ്യത. നവംബർ അഞ്ചാം തീയതി സംസ്ഥാന സെക്രട്ടേറിയറ്റും ആറിനും ഏഴിനും സംസ്ഥാന സമിതിയും ചേരും.

      അറസ്റ്റിലായി ഒരു വർഷം തികയുന്ന വേളയിലാണ് ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 5 ലക്ഷം രൂപയുടെ 2 ആൾജാമ്യത്തിനു പുറമേ, രാജ്യം വിടരുത്, വിചാരണക്കോടതിയിൽ കൃത്യമായി ഹാജരാകണം തുടങ്ങിയ നിബന്ധനകളിന്മേലാണ് ജാമ്യം. ബിനീഷ് ഇന്ന് ജയിൽമോചിതനാകും.
      Published by:Jayashankar AV
      First published:
      )}