പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. നെല്ലിപ്പതി ഊരിലെ നവജാതശിശുവാണ് മരിച്ചത്. രങ്കമ്മ - പഴനിസ്വാമി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. രങ്കമ്മയ്ക്ക് അട്ടപ്പാടിയിൽ
ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ശാരീരിക ബുദ്ധിമുട്ടുകളും പ്രസവ വേദനയും ഇവര്‍ക്ക് ഉണ്ടായത്. തുടര്‍ന്ന് കോട്ടപ്പുറം ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അവിടെ മതിയായ ചികിത്സ ലഭിച്ചില്ല. അവിടെ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല എന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് പോവുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായില്ല. കോട്ടപ്പുറം ആശുപത്രിയില്‍ രാത്രികളില്‍ ഡോക്ടര്‍മാര്‍ ഉണ്ടാകാറില്ല എന്ന പരാതി നേരത്തെ ഉണ്ടായിരുന്നു. ഈ വര്‍ഷം മരിക്കുന്ന പതിനാഞ്ചാമത്തെ കുഞ്ഞാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.