• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജലന്ധർ ബിഷപ്പിന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നോട്ടീസ്


Updated: September 3, 2018, 12:33 PM IST
ജലന്ധർ ബിഷപ്പിന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നോട്ടീസ്

Updated: September 3, 2018, 12:33 PM IST
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് അന്വേഷണ സംഘം നോട്ടീസ് നൽകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക,

ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം നേരത്തെ തീരുമാനിച്ചിരുന്നു. ഞായറാഴ്ച രാത്രി അന്വേഷണ ചുമതലയുള്ള വൈക്കം ഡിവൈ.എസ്.പി ജില്ലാ പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ജലന്ധർ ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് തീരുമാനം. ഇന്ന് വൈകിട്ട് കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണസംഘം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഐജിയുടെ അനുമതി ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കാനാണ് തീരുമാനം.

ശക്തമായ തെളിവുകൾ ഉള്ളതിനാലാണ് ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന നിലപാടിലേക്ക് അന്വേഷണസംഘം എത്തിയത്. നേരത്തെ ബിഷപ്പ് നൽകിയ മൊഴി പച്ചക്കള്ളമാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. പലകാര്യങ്ങളും കൃത്രിമമായി ബിഷപ് പറഞ്ഞതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സർക്കാരിന്‍റെയും പൊലീസ് മേധാവിയുടെയും അനുമതിയോടെ മാത്രമെ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കാൻ അന്വേഷണസംഘത്തിന് സാധിക്കുകയുള്ളു.
First published: September 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍