• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊലീസ് വേട്ട: ശബരിമല കർമസമിതി ധർണ വെള്ളിയാഴ്ച

പൊലീസ് വേട്ട: ശബരിമല കർമസമിതി ധർണ വെള്ളിയാഴ്ച

  • Last Updated :
  • Share this:
    അയ്യപ്പഭക്തരോടുള്ള പൊലീസ് വേട്ടക്കും സർക്കാരിന്റെ നിഷേധാത്മക നിലപാടിനുമെതിരെ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച സെക്രട്ടറിയേറ്റ് നടയിൽ ഹൈന്ദവ നേതാക്കളുടെ കൂട്ടധർണ നടക്കും. ശബരിമലയെ രക്ഷിക്കൂ, ആചാരം സംരക്ഷിക്കൂ എന്ന ആവശ്യം ഉയർത്തിയാണ് ധർണ സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.

    സന്നിധാനത്തെയും മറ്റ് ശബരിമല പ്രദേശങ്ങളിലേയും 144 പിൻവലിക്കുക, പൊലീസ് രാജ് അവസാനിപ്പിക്കുക, അയ്യപ്പ ഭക്തർക്കെതിരെയുള്ള കള്ള കേസുകൾ പിൻവലിക്കുക, ഭക്തരെ ദ്രോഹിക്കുന്ന ദേവസ്വത്തിന്റെയും, സർക്കാരിന്റെയും
    കള്ളക്കളി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ധർണയിലൂടെ ഉയർത്തുന്നത്. പന്തളം കൊട്ടാര നിർവാഹക സമിതി ഉപാധ്യക്ഷൻ പി. രവിവർമ അധ്യക്ഷത വഹിക്കും. സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. ശബരിമല കർമസമിതി വർക്കിംഗ് ചെയർപേഴ്സൻ കെ.പി. ശശികല മുഖ്യപ്രഭാഷണം നടത്തും.
    First published: