• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരള ഐ.എം.എക്ക് 25000 രൂപ പിഴ വിധിച്ച് സുപ്രീംകോടതി

കേരള ഐ.എം.എക്ക് 25000 രൂപ പിഴ വിധിച്ച് സുപ്രീംകോടതി

supreme-court

supreme-court

  • Last Updated :
  • Share this:
    ന്യൂഡൽഹി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകത്തിന് സുപ്രീം കോടതി 25000 രൂപ പിഴ വിധിച്ചു. അവയവദാന തട്ടിപ്പിനായി മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത് തടയണം എന്ന ഹർജിയിൽ മറുപടി സത്യവാങ് മൂലം സമർപ്പിക്കാൻ കൂടുതൽ സമയം തേടിയതിനാണ് പിഴ.

    ALSO READ- ബിജെപി മാര്‍ച്ചിൽ സംഘർഷം: പൊലീസ് ലാത്തിവീശി;നിരവധി പേർക്ക് പരിക്ക്

    25000 രൂപ ഹർജിക്കാരനായ ഡോ. ഗണപതിക്ക് നൽകാനാണ് ഐഎംഎ കേരള ഘടകത്തോട് സുപ്രീം കോടതി നിർദേശിച്ചത്. അവയവ ദാനം സംബന്ധിച്ച എല്ലാ നടപടികളും ഓൺലൈൻ വഴി ആക്കാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി സത്യവാങ് മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.

    ALSO READ- ഇന്ത്യയിലേറ്റവും കുടുതല്‍ അന്താരാഷ്ട്ര വിമാനത്താവളമുളള സംസ്ഥാനമേത്?

    മസ്‌തിഷ്‌ക മരണം ഉറപ്പിക്കാന്‍ ഇ.ഇ.ജി. പരിശോധന നിര്‍ബന്ധമാക്കണമെന്നും ഇപ്പോഴത്തെ നടപടികള്‍ ഫലപ്രദമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കൊല്ലം സ്വദേശിയായ നാഡീരോഗ വിദഗ്ധൻ ഡോ. ഗണപതി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ്‌ അയച്ചിരുന്നു. അവയവ മാഫിയയും സ്വകാര്യ ആശുപത്രികളും ഒത്തുകളിച്ച്‌ അപകടത്തിനിരയായ ആളെ മസ്‌തിഷ്‌ക മരണം നിശ്ചയിച്ച് അവയവങ്ങള്‍ തട്ടിയെടുക്കുന്നുവെന്നായിരുന്നു പരാതി.
    First published: