വടക്കാഞ്ചേരിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ഐ.എം.എ

News18 Malayalam
Updated: September 3, 2018, 5:21 PM IST
വടക്കാഞ്ചേരിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ഐ.എം.എ
  • Share this:
തിരുവനന്തപുരം: എലിപ്പനി പടർന്ന് പിടിക്കുന്ന വേളയിൽ പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ കഴിക്കുന്നതിന് എതിരെ വിവാദപരമായ പ്രസ്താവനകൾ നടത്തുന്ന വടക്കാഞ്ചേരിക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കണമെന്ന്
ഐ.എം.എ പ്രസിഡന്റ് ഡോ. ഇ.കെ ഉമ്മറും സെക്രട്ടറി ഡോ.എൻ.സുൾഫിയും ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി വ്യാജ പ്രചരണങ്ങളിലൂടെ പ്രതിരോധ കുത്തിവെയ്പുകളേയും ശാസ്ത്രീയ ചികിത്സാരീതികളേയും സോഷ്യൽ മീഡിയയിലൂടെ താറടിച്ച് കാണിക്കുന്ന വടക്കാഞ്ചേരിയെ പോലെ ഉള്ളവർ പൊതുജനാരോഗ്യത്തിന് കനത്ത വെല്ലുവിളിയാണ്. ഇത്തരക്കാർക്ക് എതിരെ മാതൃകപരമായി നടപടി എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ജേക്കബ് വടക്കാഞ്ചേരിയ്‌ക്കെതിരെ കേസെടുക്കണം; മന്ത്രി ശൈലജ ഡി.ജി.പിയ്ക്ക് കത്ത് നല്‍കി


 

എലിപ്പനി പ്രതിരോധ മരുന്നു കഴിക്കുന്നത്‌ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നതാണ്. അതിനെതിരെ പ്രവർത്തിക്കുന്നവർ കൊലപാതക ശ്രമം തന്നെയാണ് നടത്തുന്നത്. എലിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ ഡോക്സി സെക്ലിൻ 200 മില്ലി ഗുളിക ആഹാരത്തിന് ശേഷം ധാരാളം വെള്ളത്തോടൊപ്പം കഴിക്കുന്നത് ഒരാഴ്ചത്തേക്ക് പ്രതിരോധ ശക്തി നൽകും. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും മലിന ജലവുമായി സമ്പർഗത്തിൽ പെടുന്നവരും പ്രതിരോധ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്.

ഡോക്സി സൈക്ലിൻ ഗുളികക്ക് പാർശ്വവശങ്ങൾ തീരെ ഇല്ല എന്നതും ശ്രദ്ധേയമാണ്. ആധുനിക വൈദ്യശാസ്ത്രം നിർദ്ദേശിക്കുന്ന എലിപ്പനിക്കും മറ്റ് പകർച്ചവ്യാധികൾക്കും എതിരെയുള്ള ചികിത്സാ ട്രീറ്റ്മെന്റ് ഗൈഡ് ലെൻസ് കർശനമായി പാലിക്കണമെന്ന് എല്ലാ ഡോക്ടർമാരോടും ഐ.എം.എ ആവശ്യപ്പെട്ടിട്ടുണ്ട്.

എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വടക്കാഞ്ചേരിയുടെ വീഡിയോ കാണാം

First published: September 3, 2018, 5:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading