നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തെലങ്കാന മാധ്യമപ്രവർത്തക സന്നിധാനത്തേക്ക്; ഒപ്പം ഇരുമുടിക്കെട്ടുമായി മലയാളി യുവതിയും

  തെലങ്കാന മാധ്യമപ്രവർത്തക സന്നിധാനത്തേക്ക്; ഒപ്പം ഇരുമുടിക്കെട്ടുമായി മലയാളി യുവതിയും

  • Last Updated :
  • Share this:
  തെലങ്കാനയിൽ നിന്നുള്ള മാധ്യമപ്രവർത്തക കവിത സന്നിധാനത്തേക്ക് യാത്ര തിരിച്ചു. കനത്ത പൊലീസ് സുരക്ഷയാണ് അവർക്ക് ഒരുക്കിയിട്ടുള്ളത്. 200ൽ അധികം പൊലീസാണ് അകമ്പടി സേവിക്കുന്നത്. തെലങ്കാനയിലെ മോജോ ടിവിയുടെ ലേഖികയാണ് കവിത. ഇവർക്കൊപ്പം മലയാളി ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയും ഇരുമുടിക്കെട്ടുമായി മലകയറുന്നുവെന്നാണ് അവിടെ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്.

  പൊലീസ് വേഷത്തിൽ ഹെൽമറ്റ് അടക്കം ധരിച്ചാണ് ഇവരെ പൊലീസ് കൊണ്ടുപോകുന്നത്. ഇതുവരെ പ്രതിഷേധങ്ങളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസിന്റെ ലേഖിക മരക്കൂട്ടംവരെ എത്തിയെങ്കിലും കനത്ത പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങിയിരുന്നു.

  സർക്കാർ അയയുന്നു; തീരുമാനം ദേവസ്വം ബോർഡിനെടുക്കാം

  കഴിഞ്ഞ ദിവസം വൈകിട്ടാണ് തെലങ്കാനയിൽ നിന്ന് കവിതയും സഹപ്രവർത്തകനും പമ്പയിലെത്തിയത്. സന്നിധാനത്തേക്ക് എത്താനുള്ള ആഗ്രഹം അവർ പൊലീസ് ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ കനത്ത സുരക്ഷ ഒരുക്കാമെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് കനത്ത പൊലീസ് സുരക്ഷയിൽ ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് യുവതിയെ കൊണ്ടുപോകുന്നത്. ദർശത്തിനല്ല, റിപ്പോർട്ടിംഗിനായാണ് താനെത്തിയതെന്ന് കവിത പറയുന്നു.
  First published:
  )}