നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോറി കാറിലിടിച്ച് അച്ഛനും കുഞ്ഞും മരിച്ച കേസ്: കുടുംബത്തിന് 2.25 കോടി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

  ലോറി കാറിലിടിച്ച് അച്ഛനും കുഞ്ഞും മരിച്ച കേസ്: കുടുംബത്തിന് 2.25 കോടി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

  2017 സെപ്റ്റംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • News18
  • Last Updated :
  • Share this:
   പാലക്കാട്: ലോറി കാറിലിടിച്ച് അച്ഛനും കുഞ്ഞും മരിച്ച കേസിൽ കുടുംബത്തിന് 2.25 കോടിരൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. പാലക്കാട് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. കാഞ്ഞിരപ്പുഴ ചിറക്കൽപ്പടി തൃക്കള്ളൂർ പടിഞ്ഞാറേതിൽ ഉമ്മറിന്റെ മകൻ ഫഹ്മി ഫറസും ആറുമാസം പ്രായമുള്ള കുഞ്ഞും മരിച്ച അപകടവുമായി ബന്ധപ്പെട്ട കേസിലാണ് വിധി.

   2017 സെപ്റ്റംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം. കരുവാരക്കുണ്ടിൽ നിന്നു ചിറക്കപ്പടിയിലെ വീട്ടിലേക്കു വരുന്നതിനിടെ മണ്ണാർക്കാട് കോടതിപ്പടിക്കു സമീപം രാത്രി ഒൻപതരയോടെയാണ് അപകടമുണ്ടായത്. റോഡിലെ കുഴി വെട്ടിച്ചു കടന്നുവന്ന ലോറി കാറിലിടിക്കുകയായിരുന്നു. അപകടത്തിൽ ഫഹ്മിയുടെ ഭാര്യ ഡോ. ജസ്രത്തുന്നീസക്കും മറ്റു രണ്ടു മക്കൾക്കും പരുക്കേറ്റു. ഡോ.ജസ്രത്തുന്നീസ, പിതാവ് ഉമ്മർ, ഉമ്മ ആയിഷ എന്നിവർ നൽകിയ ഹർജിയിലാണു കോടതി വിധി.

   നഷ്ടപരിഹാരമായി 1.67 കോടി രൂപയും അതിന്റെ 7.5 ശതമാനം പലിശയും കോടതി ചെലവ് 10 ലക്ഷം രൂപയും അടക്കം 2.25 കോടി രൂപ ഒരു മാസത്തിനകം കുടുംബത്തിനു കൊടുക്കണം. തമിഴ്നാട്ടിലെ സ്വകാര്യ കമ്പനിയിലെ എഞ്ചിനീയറായിരുന്നു മരിച്ച ഫഹ്മി ഫറസ്.

   First published:
   )}