കോട്ടയം (Kottayam) ഏറ്റുമാനൂരില്‍ മീനച്ചിലാറ്റിൽ (Meenachil River) കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു (Drowning) .പേരൂർ പള്ളിക്കുന്നേൽ കടവിലാണ് സംഭവം. പേരൂർ മാന്നാനം സെൻ്റ്.എഫ്രേംസ് സ്കൂൾ വിദ്യാർത്ഥി ചെറുവാണ്ടൂർ വെട്ടിക്കൽ വീട്ടിൽ സുനിലിൻ്റെ മകൻ നവീൻ (15), ഏറ്റുമാനൂർ ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥി ചെറുവാണ്ടൂർ കിഴക്കേ മാന്തോട്ടത്തിൽ ലിജോയുടെ മകൻ അമൽ (16) എന്നിവരാണ് മരിച്ചത്.
.ഉച്ചക്ക് ഒരു മണിയോടെ അപകടമുണ്ടായത്. സുഹൃത്തുകള്‍ക്കൊപ്പം 4 പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പള്ളിക്കുന്നേൽ കടവിൽ കുളിക്കാനെത്തിയത്.
ഇതിൽ രണ്ട് പേരാണ് കാൽവഴുതി ഒഴുക്കിൽ പെട്ട് മുങ്ങി താഴ്ന്നത്. ഇവരെ രക്ഷിക്കാൻ സമീപവാസികൾ ശ്രമം നടത്തിയെങ്കിലും പുറത്തെടുത്തപ്പോഴേക്കും രണ്ട് പേരും മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കടലുണ്ടി പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
കടലുണ്ടി പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പൊട്ടികടവത്ത് പടിഞ്ഞാറ്റുമുറി ഹരിദാസന്റെ മകന്‍ പതിനെട്ടുകാരനായ അഭിനവ് ആണ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി മുണ്ടുപറമ്പില്‍ സ്വദേശിയാണ് അഭിനവ്.
കടലുണ്ടി പുഴയിലെ കരുവാള മുഴിക്കല്‍ കടവില്‍ വൈകീട്ട് കുളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന ഉടനെ തന്നെ കുട്ടിയെ കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനും സംഘവും അറസ്റ്റിൽ
മലപ്പുറം: പ്രണയം നടിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി വിവിധയിടങ്ങളിൽ വെച്ച് പീഡിപ്പിച്ച കേസിൽ കാമുകനും സംഘവും പോലീസിന്റെ പിടിയിൽ. പൊന്നാനിയിൽ നിന്ന് കാണാതായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വയനാട്ടിലെ ഒളിസങ്കേതത്തിൽ നിന്നും പൊന്നാനി സിഐ കണ്ടെത്തുകയായിരുന്നു.
Also Read-
മലപ്പുറത്ത് മയക്കു മരുന്ന് വേട്ട തുടർന്ന് പോലീസ്; വേങ്ങരയിൽ പിടികൂടിയത് 780 ഗ്രാം MDMAകഴിഞ്ഞ 19 നാണ് പെൺകുട്ടിയെ കാണാതായത്. പ്രണയം നടിച്ച് കടവനാട് സ്വദേശി നിഖിൽ കുമാർ ( 23 ) പെൺകുട്ടിയെ കടത്തിക്കൊണ്ടുപോവുകയായിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ബോധ്യമുണ്ടായിട്ടും ഇയാൾ പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
വാഹനം വാടകക്കെടുത്ത് പെൺകുട്ടിയുമായി എറണാംകുളത്ത് എത്തുകയും തുടർന്ന് വാഹനം അവിടെ ഉപേക്ഷിച്ച് ട്രെയിൻ മാർഗം സേലത്ത് പോവുകയും പിന്നീട് പൊള്ളാച്ചി, ചിദംബരം എന്നിവിടങ്ങളിൽ കറങ്ങി, ചിദംബരത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ച് വരികയായിരുന്നു.
പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി പ്രകാരം സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് പ്രതികൾ ഉപേക്ഷിച്ച വാഹനം കണ്ടെടുത്തിരുന്നു. ചിദംബരത്ത് വെച്ച് മൂന്നു ദിവസം ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് മംഗലാപുരത്ത് എത്തിയ ഇവർ വയനാട്ടിൽ വിവിധ ഇടങ്ങലയിലായി താമസിച്ചു. ഇവിടെ നിന്നും ഗോവയിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി മറ്റ് മാർഗങ്ങളിലൂടെയാണ് സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയിരുന്നത്.
പൊന്നാനി സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയായ നിഖിലിനെ സമർത്ഥമായ നീക്കങ്ങൾക്കൊടുവിലാണ് പൊന്നാനി പോലീസ് വയനാട്ടിൽ നിന്ന് പിടികൂടിയത്.ഇയാൾക്ക് പുറമെ സഹായികളായ പൊന്നാനി സ്വദേശി ശരത് സതീശൻ (23), വൈശാഖ് (23) എന്നിവരെയും അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.