മൂന്നാർ: മൂന്നാർ ഗ്യാപ്പ് റോഡിൽ കാർ കൊക്കയിലേക്ക് പതിച്ച് രണ്ട് മരണം. ആന്ധ്രാപ്രദേശിൽ നിന്ന് മൂന്നാറിലേക്ക് വന്ന കാറാണ് നിയന്ത്രണം വിട്ട് ആയിരം അടി താഴ്ചയിലേക്ക് പതിച്ചത്. എട്ട് മാസം പ്രായമുള്ള നൈസ, 32കാരനായ നൗഷാദ് എന്നിവരാണ് മരിച്ചത്.
എട്ടുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. ചിന്നക്കനാൽ ഭാഗത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്നു വാഹനം. കനത്ത മൂടൽ മഞ്ഞിനെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെടുകയായിരുന്നു.
കാർ ഗ്യാപ്‌റോഡിൽ നിന്നും തെന്നി മാറി ബൈസൺവാലി റോഡിലേക്ക് പതിക്കുകയായിരുന്നു. എട്ടര മാസം പ്രായമുള്ള കുഞ്ഞ് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രമാധ്യയിലാണ് നൗഷാദ് മരിച്ചത്.
സമീപത്തെ തോട്ടങ്ങളിൽ ജോലി ചെയ്‌തിരുന്ന തൊഴിലാളികളാണ് വാഹനം കൊക്കയിലേക്ക് പതിക്കുന്നത് കണ്ടതും രക്ഷാപ്രവർത്തനം നടത്തിയതും.
രണ്ട് വാഹനങ്ങളിലായി മൂന്നാർ സന്ദർശിക്കാൻ എത്തിയ സംഘത്തിൻറെ വാഹങ്ങളിൽ ഒന്നാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്. ശാന്തൻപാറ പോലീസും മൂന്നാർ പോലീസും മേൽനടപടികൾ സ്വികരിച്ചു.
തിരുവനന്തപുരം ബാർട്ടൺഹില്ലിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്: ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി വെള്ളിയാഴ്ച
തിരുവനന്തപുരം ബാർട്ടൺഹില്ലിൽ ഓട്ടോ ഡ്രൈവർ അനിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്ന് കോടതി. കുന്നുകുഴി സ്വദേശികളായ ജീവൻ എന്ന വിഷ്‌ണു, മനോജ് എന്നീ പ്രതികളെയാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഇന്ത്യൻ ശിക്ഷ നിയമത്തലെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, മാരകായുധങ്ങൾ ഉപയോഗിക്കുക എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. ജില്ലാ അഡിഷണൽ സെഷൻസ് കോടതി നാല് വെള്ളിയാഴ്ച ശിക്ഷ പ്രഖ്യാപിക്കും.
Also Read-സെക്രട്ടേറിയറ്റ് വളപ്പില്‍ പോസ്റ്ററും തോരണങ്ങളും പാടില്ല; 500 രൂപ വീതം പിഴ ഈടാക്കുമെന്ന് സർക്കാർ
2019 മാർച്ച് 24 ന് രാത്രി 11 മണിക്കാണ് ബാർട്ടൺഹിൽ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനിൽകുമാറിനെ ബാർട്ടൺഹിൽ ലോ കോളേജ് ജംഗ്ഷനിൽ വച്ചു കൊലപ്പെടുത്തിയത്. പ്രതികൾക്ക് കൊല്ലപ്പെട്ട അനിൽ കുമാറിനോടുള്ള വ്യക്തിപരമായ ശത്രുതയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് കേസ്.
രണ്ടാം പ്രതി മനോജ്, മൂന്നാം പ്രതി മേരി രാജൻ, നാലാം പ്രതി രാജേഷ് എന്നീ മൂന്നു പ്രതികൾ ജാമ്യത്തിലാണ്. ഒന്നാം പ്രതി ഇപ്പോളും ജയിലിലാണ്. കഴിഞ്ഞ ദിവസം ജില്ലാ കോടതി ഇയാളുടെ ജാമ്യം തള്ളിയിരുന്നു. 96 സാക്ഷികൾ, 107 രേഖകൾ, 142 തൊണ്ടിവകകൾ എന്നിവ അടങ്ങിയ 500 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ജി.സുനിൽ 118 ദിവസം കൊണ്ട് കോടതിയിൽ സമർപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.