തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിർത്തികളിൽ എക്സൈസ് എൻഫോഴ്സ്മെൻറ് വിഭാഗം നടത്തുന്ന പരിശോധനയിലാണ് വാളയാറിൽ നിന്നും 20 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നും ബസിൽ പണവുമായെത്തിയ ആളെ സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് രേഖകളില്ലാതെ കടത്തിയ പണം കണ്ടെത്തിയത്.
വാളയാർ ടോൾപ്ലാസയിൽ പരിശോധന നടത്തുന്നതിനിടെ ഒരാൾ ബസിൽ നിന്നിറങ്ങി നടന്നതോടെ സംശയം തോന്നി ഇയാളുടെ കയ്യിലുള്ള ബാഗ് തുറന്ന് നോക്കിയപ്പോഴാണ് പണം കണ്ടെത്തിയത്. കേസിൽ മഹാരാഷ്ട്ര സ്വദേശിയും മലപ്പുറം കൊണ്ടോട്ടിയിലെ സ്വർണ വ്യാപാരിയുമായ വിശാലിനെ അറസ്റ്റ് ചെയ്തു.
Also Read
കാണാതായ ഏഴ് വയസുകാരിയെ ബോധരഹിതയായി കണ്ടെത്തി; കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസ്കോയമ്പത്തൂരിൽ നിന്നും മലപ്പുറം കൊണ്ടോട്ടി ഭാഗങ്ങളിലേക്കാണ് കുഴൽപണം കടത്താൻ ശ്രമിച്ചത്. ഇയാൾ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് സ്ഥിരമായി കുഴൽപ്പണം കടത്തുന്നയാളാണെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. മഹാരാഷ്ട്ര സ്വദേശിയായ വിശാൽ വർഷങ്ങളായി മലപ്പുറം കൊണ്ടോട്ടിയിലാണ് കുടുംബസമേതം താമസം. കൊണ്ടോട്ടി കിഴിശ്ശേരിയിൽ സ്വന്തമായി സ്വർണകട ഉണ്ട്.
സ്വർണ കച്ചവടവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് കുഴൽപ്പണം കടത്തുന്നതെന്നാണ് സൂചന. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സിഐ പി കെ സതീഷ്, ഇൻസ്പെക്ടർ കെ എസ് പ്രശോബ്, പ്രിവന്റീവ് ഓഫീസർ എ ജയപ്രകാശ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എസ് മൻസൂർ അലി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈബു ബി, ജ്ഞാനകുമാർ കെ, അഭിലാഷ് കെ,അഷറഫലി എം, ബിജു എ ഡ്രൈവർ ലൂക്കോസ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.