നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Wasp Attack| മരണവീട്ടിൽ കടന്നലാക്രമണം; ഇരുപത് പേർക്ക് കുത്തേറ്റു; നാല് പ്രാവുകൾ ചത്തു

  Wasp Attack| മരണവീട്ടിൽ കടന്നലാക്രമണം; ഇരുപത് പേർക്ക് കുത്തേറ്റു; നാല് പ്രാവുകൾ ചത്തു

  കടന്നലുകളുടെ കുത്തേറ്റ് വീട്ടിലെ നാല് വളർത്തു പ്രാവുകൾ ചത്തു. ഒരു ആടിനും കുത്തേറ്റിട്ടുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തൃശ്ശൂർ: മരണവീട്ടിലുണ്ടായ കടന്നലാക്രമണത്തിൽ (Wasp Attack)ഇരുപത് പേർക്ക് കുത്തേറ്റു. പുത്തൻപീടികയ്ക്ക് സമീപം ഗവ. ആയുർവേദ ആശുപത്രി റോഡിൽ ഇന്നലെയായിരുന്നു സംഭവം. കടന്നലുകളുടെ കുത്തേറ്റ് വീട്ടിലെ നാല് വളർത്തു പ്രാവുകൾ ചത്തു. ഒരു ആടിനും കുത്തേറ്റിട്ടുണ്ട്.

   അരിമ്പൂർ പല്ലൻ മേരി മരിച്ചതിനെ തുടർന്ന് അന്ത്യോപചാരം അർപ്പിക്കാനാത്തെിയവർക്കാണു കടന്നൽ കുത്തേറ്റത്. കടന്നലുകളുടെ കുത്തേറ്റതിനെ തുടർന്ന് കുളത്തിൽ ചാടി രക്ഷപ്പെട്ട പുത്തൻപീടിക കുരുതുകുളങ്ങര ചാക്കോയെ (56) പാദുവ ആശുപത്രിയിലും പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

   ചാക്കോയുടെ ദേഹത്തു നിന്ന് കടന്നലുകളെ ചൂലു കൊണ്ട് തട്ടിമാറ്റുന്നതിനിടയൊണ് പടിഞ്ഞാറെത്തല വിജോയ്ക്ക് കുത്തേറ്റത്. മേരിയുടെ അയൽവാസിയായ യതീന്ദ്ര ദാസ് എന്നയാളുടെ പറമ്പിലെ പ്ലാവിൻ കൊമ്പിലുണ്ടായിരുന്ന വലിയ കടന്നൽക്കൂട് വവ്വാൽ തട്ടിയതിനെ തുടർന്ന് ഇളകുകയായിരുന്നു.
   Also Read-Bus Strike| സ്വകാര്യ ബസ് സമരം പിൻവലിച്ചു; നവംബർ 18നകം പ്രശ്​നങ്ങൾ പരിഹരിക്കുമെന്ന്​ മന്ത്രി

   വെളുത്തേടത്ത് പറമ്പിൽ പ്രിൻസ് യതീന്ദ്രദാസ് തണ്ടാശേരി അരുൺ അടക്കം ഇരുപതോളം പേർക്കാണ് കടന്നൽ കുത്തേറ്റത്. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് വിധേയരാക്കി.

   കേടായ പേന മാറ്റി നല്‍കിയില്ല; 5000 രൂപയും പുതിയ പേനയും നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

   കേടായ പേന(damaged pen) മാറ്റി നല്‍കണമെന്നു ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന കച്ചവടക്കാരന്‍ 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. പാലക്കാട്(Palakkad) മംഗലംഡാമിലെ കടയുടമ പരാതിക്കാരന് 5000 രൂപയും പുതിയ പേനയും നല്‍കണമെന്നാണു പാലക്കാട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിധിച്ചത്. 450 രൂപയ്ക്കു വാങ്ങിയ പാര്‍ക്കര്‍ പേനയാണ് കേടായത്.

   മംഗലംഡാം ഒലിങ്കടവ് മൂങ്ങാങ്കുന്നേല്‍ ജോയി വി.തോമസ് മംഗലംഡാമിലെ വിസ്മയ കളക്ഷന്‍സിനും നോയിഡയിലെ ലക്ഷര്‍ റൈറ്റിങ് ഇന്‍സ്ട്രുമെന്റ്‌സിനും എതിരായി നല്‍കിയ പരാതിയിലാണു വിധി. ഉപഭോക്താവിനു വില്‍പനാനന്തര സേവനങ്ങള്‍ നല്‍കാന്‍ വ്യാപാരിക്കു ബാധ്യതയില്ലെന്ന വാദം തള്ളിയാണു കമ്മീഷന്‍ അധ്യക്ഷന്‍ വിനയ് മേനോന്‍, അംഗം എം വിദ്യ എന്നിവര്‍ കേസില്‍ വിധി പറഞ്ഞത്.

   2019 ഡിസംബറിലാണ് 450 രൂപയ്ക്ക് പരാതിക്കാരന്‍ പാര്‍ക്കര്‍ പേന കടയില്‍ നിന്നു വാങ്ങിയത്. വീട്ടിലെത്തിയപ്പോഴാണ് പേനയ്ക്ക് തകരാറുണ്ടെന്നു മനസ്സിലായത്. 2 വര്‍ഷത്തെ വാറണ്ടിയുള്ളതിനാല്‍, പിറ്റേന്നു തന്നെ പേന മാറ്റി നല്‍കണമെന്നു കടക്കാരനോട് ആവശ്യപ്പെട്ടു. എന്നാല്‍ കടക്കാരന്‍ അംഗീകരിച്ചില്ല. ജോയി നിയമപരമായ നോട്ടിസ് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്നാണ് തര്‍ക്കപരിഹാര കമ്മിഷനില്‍ പരാതി നല്‍കുന്നത്.

   കമ്മിഷന്‍ പേന പരിശോധിച്ച് സ്പ്രിങ് മെക്കാനിസത്തിനു തകരാര്‍ കണ്ടെത്തി. കേരളത്തിലുള്ള പരാതിക്കാരനു നോയിഡയിലെ എതിര്‍കക്ഷിയുമായി വ്യവഹാരം പ്രയാസമാണെന്നും മുതിര്‍ന്ന പൗരനെ വ്യവഹാരത്തിലേക്കും മനഃക്ലേശത്തിലേക്കും തള്ളിവിട്ടതു വ്യാപാരിയുടെ ഭാഗത്തു നിന്നുള്ള തെറ്റാണെന്നും വിധിച്ചു. പരാതിക്ക് സാക്ഷികളില്ലാത്തതിനാല്‍ പേന, ബില്‍, നോട്ടീസിന്റെ കൈപ്പറ്റ് രശീതി തുടങ്ങിയവ കോടതി തെളിവായി സ്വീകരിച്ചു.

   3000 രൂപ നഷ്ടപരിഹാരവും, 2000 രൂപ കോടതിച്ചെലവും 45 ദിവസത്തിനുള്ളില്‍ നല്‍കാനാണ് വിധി. അല്ലെങ്കില്‍ ഒന്‍പത് ശതമാനം നിരക്കില്‍ പലിശ കൂടി ഈടാക്കപ്പെടുമെന്നും വിധിയിലുണ്ട്.
   Published by:Naseeba TC
   First published:
   )}